ചാവക്കാട്: ഉത്സവബത്ത വര്‍ധിപ്പിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പെന്‍ഷനേഴ്സ്
യൂണിയന് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍
ധര്‍ണ്ണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി ഐ സൈമണ്‍ മാസ്റ്റര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സി സി വിജയന് അധ്യക്ഷത വഹിച്ചു. കെ ടി ശ്രീനിവാസന്, ഡോ.ലീന
ജോസ്, എം ബാലന് മാസ്റ്റര്‍, കെ വിജയകുമാര്‍, ജോസ് ചിറ്റിലപ്പിള്ളി, കെ ആര് ഗോപി, ടി
ഗോവിന്ദന്‍കുട്ടി, കെ ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.