posted on 29 August 2014 ചാവക്കാട്: തലപോയ തെങ്ങ് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു.
മുതുവട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പാഠപുസ്തക ഡിപ്പോ
അങ്കണത്തില്‍ തലപോയി ദ്രവിച്ച് നില്ക്കുന്ന തെങ്ങാണ് അപകടഭീഷണി ഉയര്‍ത്തുന്നത്.
വൈദ്യുതി കമ്പികള്‍ക്കും റോഡിലൂടെ പോകുന്നവര്‍ക്കും ഡിപ്പോ ജീവനക്കാര്‍ക്കും
ഭീഷണിയായ തെങ്ങ് ഏതു നിമിഷവും മറിഞ്ഞു വീഴാവുന്ന നിലയിലാണ്. തെങ്ങിന്റെ ബാക്കി
ഭാഗം ഉടന്‍ മുറിച്ചു മാറ്റാന്‍ അധികൃതര്‍ തയ്യാറാവണമെന്ന്
നാട്ടുകാര്‍ ആവശ്യപ്പെട്ടു. |