Posted on 29 October 2014 ചാവക്കാട് : മണത്തല സ്വദേശിയായ യുവാവ് മസ്ക്കറ്റില്‍ കുഴഞ്ഞുവീണു
മരിച്ചു. മണത്തല പള്ളിക്കടുത്ത് പരേതനായ വലിയ വീട്ടില്‍ സലീം മകന്
സജിത്ത് (31) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായിരുന്നു.
നാലുമാസം മുമ്പാണ് വിവാഹം കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിച്ചത്. മാതാവ്
കുഞ്ഞാമി, ഭാര്യ നിഷിദ, സഹോദരങ്ങള്‍ ഷമീന, സോണിഷ. മൃതദേഹം പിന്നീട്
നാട്ടില്‍ കൊണ്ടുവന്ന് മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. |