banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

29-10-14 Thursday

ക്ഷേത്രത്തിനകത്ത് പൊലിസ് വേണ്ടെന്ന്  ദേവസ്വം

Posted on: 29 October 2014
 ഗുരുവായൂര്‍: ഗുരുവായൂരില്‍ ക്ഷേത്ര സുരക്ഷക്കായി ടെമ്പിള്‍ പോലിസ്റ്റേഷന്‍ സ്ഥാപിച്ചുവെങ്കിലും  ക്ഷേത്രത്തിനകത്ത്  കാവിലിന് പൊലിസ് വേണ്ടെന്ന് ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ചൊവ്വാഴ്ച്ച ചേര്‍ന്ന ചേര്‍ന്ന ഭരണസമിതി തീരുമാനത്തിലാണ് ചില ഭരണസമിതി അംഗങ്ങളുടെ കടുത്ത തീരുമാനമാനത്തെ തുടര്‍ന്ന് പോലീസിനെ നീക്കാന്‍ തീരുമാനിച്ചത്. ഭരണസമിതിയംഗങ്ങളുടെ പ്രത്യേക  യോഗത്തില്‍ ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ ആര്‍ ജയചന്ദ്രന്‍പിള്ള, ടെമ്പിള്‍ എസ് ഐ  എ സി നന്ദകുമാര്‍ എന്നിവരും പങ്കെടുത്തിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 28-നാണ് ഇന്ത്യയിലെ തന്നെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗുരുവായൂരില്‍ കേരളത്തിലെ ആദ്യത്തെ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ നിലവില്‍ വന്നത്. ഭരണസമിതിയുടെ ഈ തീരുമാനത്തെ ഗുരുവായൂര്‍ പോലീസ് ശക്തിയുക്തം എതിര്‍ത്തുവെങ്കിലും ഫലമുണ്ടായില്ല. ഭരണസമിതിയംഗങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് എന്നാല്‍ ക്ഷേത്രത്തിനകത്ത് പോലീസിനെ ഒരുമാസം പരീക്ഷണാടിസ്ഥാനത്തില്‍ നീക്കംചെയ്യാമെന്നും, പിന്നീട് വേണ്ടിവന്നാല്‍ നിലവിലെ സ്ഥിതി തുടരാമെന്നുമാണ് യോഗത്തില്‍ തീരുമാനമായത്. ക്ഷേത്രസുരക്ഷ വര്‍ദ്ധിപ്പിക്കുവാനാണ് ടെമ്പിള്‍ പോലീസ് സ്റ്റേഷനായി ഗുരുവായൂര്‍ പോലീസ് സ്റ്റേഷനെ ഉയര്‍ത്തിയത്.