15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-01-2016 Saturday

വ്യത്യസ്ഥ വാഹന അപകടങ്ങളില്‍ നാല് പേര്‍ക്ക് പരിക്ക്

Posted on 30 January 2016
ചാവക്കാട്:  ദേശീയ പാതയില്‍ ഒരു കിലോമീറ്ററിനുള്ളില്‍ രണ്ടിടത്തുണ്ടായ വാഹന അപകടങ്ങളില്‍ ഒരു സ്ത്രീയുള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്.
ദേശീയ പാതയില്‍ അകലാട് ബദര്‍പള്ളി, അകലാട് മുഹ്‌യുദ്ധീന്‍ പള്ളി എന്നിവിടങ്ങളിലാണ് അപകടങ്ങളുണ്ടായത്. ബദര്‍ പള്ളിക്ക് സമീപം ബൈക്കുകള്‍ കൂട്ടിയുണ്ടായ അപകടത്തില്‍ അകലാട് സ്വദേശികളായ പണിക്കവീട്ടില്‍ അബ്ദുല്‍ ഖാദര്‍ (41), കോഴിക്കര വീട്ടില്‍ കബീര്‍ (43), പാലക്കാട് മുണ്ടയ്‌ക്കോട് വീട്ടില്‍ വാസുദേവന്‍ (50) എന്നിവര്‍ക്കാണ് പരിക്കു പറ്റിയത്. വെള്ളിയാഴ്ച്ച വൈകുന്നേരം അകലാട് മുഹ് യുദ്ധീന്‍ പള്ളി ഗ്രീന്‍ ഹോട്ടലിനു സമീപം റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് ആയിഷ എന്ന സ്ത്രീക്കുമാണ് പരിക്കു പറ്റിയത്. ഹിന്ദി ഭാഷ മാത്രം സംസാരിക്കുന്ന ഇവരെക്കുറിച്ച് കൂടുല്‍ വിവരങ്ങള്‍ അറിയില്ലെന്ന് പരിക്കു പറ്റിയവരെ ചാവക്കാട് താലൂക്കാശുപത്രിയിലെത്തിച്ച അകലാട് നബവി പ്രവര്‍ത്തകരറിയിച്ചു..