15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-01-2016 Saturday

മണത്തല നേര്‍ച്ച ഇന്ന് - പോലീസ് സുരക്ഷ ശക്തം

Posted on 30 January 2016
29-01-16 Mnathala police
ചാവക്കാട്: മണത്തല ചന്ദനക്കുടം നേര്‍ച്ച ഇന്ന്. മകരം പതിനഞ്ചിന് നടക്കാറുള്ള നേര്‍ച്ച ഒരുദിവസം വൈകിയാണ് ഇത്തവണ നടക്കുന്നത്. പതിനഞ്ചാം തിയതി വെള്ളിയാഴ്ച ദിവസമായതിനാല്‍ പ്രധാന ചടങ്ങുകളും കാഴ്ചകളും ശനിയാഴ്ച് യിലേക്ക് മാറ്റുകയായിരുന്നു. വെളിയാഴ്ച രാവിലെ ചാവക്കാട് സെന്ററില്‍ നിന്നും പുറപ്പെട്ട പ്രജ്യോതി ചാവക്കാടിന്റെ ആദ്യകാഴ്ചയോടെ മണത്തല നേര്‍ച്ചക്ക് തുടക്കമായി. കൊടിയേറ്റ കാഴ്ച്ച, താബൂത്ത് കാഴ്ച്ച, നാട്ടുകാഴ്ച എന്നിവ ഇന്ന് രാവിലെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറപ്പെടും.
നേര്‍ച്ചയുടെ സുഗമമായ നടത്തിപ്പിന് അഞ്ഞൂറോളം പൊലീസുകാരും മൂന്ന് സി.ഐ മാരും ഉള്‍പ്പെടുന്ന പൊലീസ് സേന സജ്ജമായി.
കുന്നംകുളം ഡി.വൈ.എസ്.പി ഫേമസ് വര്‍ഗീസ്, ചാവക്കാട് സി.ഐ എ.ജെ ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം സുരക്ഷാ ചുമതലകള്‍ നടപ്പാക്കുന്നത്. കുന്നംകുളം സിഐ കൃഷമ ദാസ്, മാള സി.ഐ എ സുരേന്ദ്രനും സുരക്ഷാ ചുമതലയില്‍ ഇവര്‍ക്കൊപ്പമുണ്ട്. കാക്കി ധരിച്ച പൊലീസുകാരെകൂടാതെ മഫ്തിയിലും നിരീക്ഷമുണ്ടാകും. നഗരത്തിലും നേര്‍ച്ച നടക്കുന്ന മണത്തലയിലും നിരീക്ഷണ കാമറുകളും സജീവമാണ്. കൊടുങ്ങല്ലൂര്‍ പൊലീസ് കണ്ട്രോള്‍  റൂമില്‍ നിന്നുള്ള രണ്ട് വാഹനങ്ങളും ദേശീയ പാതയിലുണ്ട്. മേഖലയിലെ വിവിധ സന്നദ്ധ സംഘടനകളുടെ ആമ്പുലന്‍സ് സേവനങ്ങളും സജീവമാണ്.
മണത്തല ജുമാഅത്ത് പള്ളിയോടനുബന്ധിച്ചുള്ള ജാറവുമായി ബന്ധപ്പെട്ടാണ് നേര്‍ച്ച ആഘോഷിക്കുന്നതെങ്കിലും ആഘോഷ കമ്മിറ്റികളുടെ മേല്‍ മണത്തല ജുമാഅത്ത് പള്ളികമ്മിറ്റിക്ക് നേരിട്ട് നിയന്ത്രണമില്ലാത്തതിനാല്‍. എല്ലാ കാര്യങ്ങളും പോലീസാണ് നിയന്ത്രിക്കുന്നത്. പള്ളിയിലെ ആരാധനാകാര്യങ്ങളും  ജാറത്തിലെ ആചാരങ്ങളും ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും പൊലീസിന്റെ സൂഷ്മ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണ് നടക്കുക. വിവിധ സംഘടനകള്‍ നടത്തുന്ന കാഴ്ച്ചകള്‍ക്കുള്ള സമയക്രമവും രീതികളും പോലീസ് നേരത്തെ നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. കാഴ്ച്ചകളുമായെത്തുന്നവരില്‍ സമയക്രമം തെറ്റിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഓരോ കാഴ്ച്ചകള്‍ക്കൊപ്പം പൊലീസുകാര്‍ അകമ്പടിസേവിക്കും. മോഷണം, അനാശാസ്യം തുടങ്ങിയവ തടയാനും നിരീക്ഷിക്കാനുമായി നിരവധി പൊലീസുകാരെ സാധാരണ വേഷത്തില്‍ ജനങ്ങള്‍ക്കിടയില്‍ നിയോഗിച്ചിട്ടുണ്ട്. നഗരത്തിലെയും പരിസരത്തെയും ശുചിത്വം ഉറപ്പുവരുത്തുവാന്‍ നഗരസഭ ആരോഗ്യവിഭാഗം രംഗത്തുണ്ട്. ജനങ്ങള്‍ക്കാവശ്യമായ ശൗചാലയങ്ങള്‍ വേണ്ടത്രയില്ലാത്തത് പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുമെന്ന ആശങ്കയുണ്ട്. നേര്‍ച്ചകഴിയുന്ന ഞായറാഴ്ച് നഗരവും പരിസരവും നഗരസഭയുടെ നേത്യത്വത്തില്‍ ശുചീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ അറിയിച്ചു. ജനങ്ങള്‍ക്കുണ്ടായേക്കാവുന്ന പ്രയാസങ്ങള്‍  പരമാവധി ഒഴിവാക്കാന്‍ പൊലീസിനോടും പള്ളികമ്മിറ്റിയോടും സഹകരിക്കണമെന്ന് മണത്തല ജുമാ അത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നേര്‍ച്ചയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷക്രമീകരണങ്ങള്‍ കുന്നംകുളം ഡി വൈഎസ്പി ഫേമസ് വര്‍ഗീസ് , ചാവക്കാട് സി ഐ എ ജെ ജോണ്‍സന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി. പോലീസുക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും നല്‍കി. എസ് ഐ എം കെ രമേഷ് , അഡീഷണല്‍ എസ് ഐ മാരായ എം ഗോവിന്ദന്‍, എ വി രാധാകൃഷ്ണന്‍, ഇ.ജി പ്രസാദ്, എ.എം ജയനേന്ദ്രന്‍, എ.എസ് ഐ അനില്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.  .