15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-01-2016 Saturday

ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച യുവാവിന്റെ മൃതദേഹം ഇന്നെത്തും

Posted on 30 January 2016
29-01-16  Asharaf Punnayur (44)പുന്നയൂര്‍:  ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച യുവാവിന്റെ മൃതദേഹം ഇന്നെത്തും.
തെക്കേ പുന്നയൂര്‍ കറണംകോട്ട് അബൂബക്കറിന്റെ മകന്‍ അഷറഫാണ് (44) ഖത്തറില്‍ മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച്ച രാത്രി ദോഹയിലെ താമസസ്ഥലത്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചേയാണ് മരിച്ചതായി അറിയുന്നത്. മൂന്ന് വര്‍ഷമായി ഖത്തറിലുള്ള അഷറഫ് അവിടെ എക്രോണ്‍ ഖത്തറിലെ ജീവനക്കാരനായിരുന്നു. ചമ്മന്നൂര്‍ അമല്‍ ഇംഗ്ലീഷ് സ്‌കൂളിലെ അധ്യാപിക ഫൗസിയയാണ് ഭാര്യ. മക്കള്‍: കെല്‍സ നര്‍ഗീസ് (ചമ്മന്നൂര്‍ അമല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി), നിയാ ഫാതിമ, നേഹ അഷറഫ് (ഇരുവരും കുന്നംകുളം കുറുക്കന്‍പാറയിലെ എക്‌സല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍). ശനിയാഴ്ച് രാവിലെ നാട്ടിലെത്തിക്കുന്ന മൃതദേഹം 11ന് തെക്കേ പുന്നയൂര്‍ ജുമാഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ മറവു ചെയ്യും.