15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-01-2016 Saturday

മണത്തല ചന്ദനക്കുടം നേര്‍ച്ച കൊടിയേറി

Posted on 30 January 20016
30-01-16 manathala thabooth
ചാവക്കാട്: ടൌണ്‍ രിഫായീ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അലങ്കരിച്ചൊരുക്കിയ താബൂത്ത് കൂട് മണത്തല ഹൈദ്രോസ് കുട്ടി മൂപ്പരുടെ ജാറത്തില്‍ എത്തി. ആനയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ചാവക്കാട് തെക്കഞ്ചേരിയില്‍ നിന്നും പുറപ്പെട്ട കാഴ്ച്ച നഗരം ചുറ്റി പതിനൊന്നു മണിയോടെ പള്ളി അങ്കണത്തില്‍ എത്തിച്ചേര്‍ന്നു. സാമൂതിരിയുടെ പടനായകനായിരുന്ന നാലകത്ത് ചാന്തിപ്പുരത്ത് ഹൈദ്രോസ് കുട്ടി മൂപ്പന്‍ ടിപ്പുവിന്റെ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് മരണമടഞ്ഞത്. തന്റെ പടനായകന് സാമൂതിരി നല്‍കിയ വീരോചിതമായ ശവസംസ്കാര ചടങ്ങുകളെ ഓര്‍മിപ്പിക്കുന്നതാണ് മണത്തല നേര്‍ച്ചയിലെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച്ച.
ചാവക്കാട്, ബ്ലാങ്ങാട്, തിരുവത്ര പുത്തന്‍ കടപ്പുറം മേഖലകളില്‍ നിന്നും വന്ന കൊടിയേറ്റ കാഴ്ചകള്‍ ജാറം അങ്കണത്തില്‍ എത്തി വിവിധ യിടങ്ങളില്‍ തയ്യാറാക്കിയ കോടികള്‍ കയറ്റി. തുടര്‍ന്ന് ചക്കരക്കഞ്ഞി വിതരണവും ഭക്ഷണ വിതരണവും നടന്നു. .

30-01-16 manathala old bridge