banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-03-15 Monday

ചാവക്കാട്‌ ഐ ഡി സി സ്കൂള്‍ ബസ്സ്‌ മറിഞ്ഞ് ആറു വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്ക്

Posted on  30 March 2015
30-03-15 accidetn school bus
ചാവക്കാട്‌: സ്കൂള്‍ ബസ്സ്‌ മറിഞ്ഞ് ആറു വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്ക് . ചാവക്കാട് ഐ ഡി സി സ്കൂള്‍ ബസ്സ്‌ നിയന്ത്രണം വിട്ടു കാനയിലേക്ക് മറിഞ്ഞാണ് അപകടം. സ്റ്റിയറിംഗ് ഷാഫ്റ്റ് പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം. പരിക്കേറ്റ ആറുപേരും ബ്രഹ്മകുളം സ്വദേശികളാണ്. അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥികളായ മീമാനത്ത്‌ സക്കീറിന്റെ മകന്‍ മുഹമ്മദ്‌ ശൈബാന്‍(11), വലിയകത്ത്‌ ഷാജിയുടെ മകള്‍ റിന്‍ഷ(11), മുസ്ലിയാംവീട്ടില്‍ അബ്ദുല്‍ ജലീല്‍ മകന്‍ സല്‍മാന്‍(11), കടലായി യൂസുഫ്‌ മകള്‍ ഫാത്തിമ മുഫീദ(11), ആറാം ക്ലാസ്‌ വിദ്യാര്‍ഥി പാന്‍ത്റ കബീറിന്റെ മകന്‍ ഷമീം (12), നാലാം ക്ലാസ്‌ വിദ്യാര്‍ഥി പുളിച്ചാറംവീട്ടില്‍ അബ്ദുല്‍ഗഫൂറിന്റെ മകള്‍ റിത(10) എന്നിവരെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളുടെ കയ്യിലും കാലിലുമാണ് പരിക്ക്. രണ്ടു വിദ്യാര്‍ഥികളുടെ പരിക്ക് ഗുരുതരമാണ്. മുഹമ്മദ്‌ ശൈബാന്റെ വലതു കാലിലെ മുറിവില്‍ മുപ്പത്‌ തുന്നലുകള്‍ ഉണ്ട്. വലത് തോളെല്ലിനു ക്ഷതം സംഭവിച്ച റിന്‍ഷയെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റി.
ഇന്ന് (തിങ്കളാഴ്ച്ച)രാവിലെ ഒന്‍പതുമണിയോടെ തൈക്കാട്‌ നെന്മിനിയില്‍ വെച്ചാണ് അപകടം. വാനില്‍ ആറു വിദ്യാര്‍ഥികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാന്‍ വളരെ വേഗത കുറഞ്ഞാണ് ഓടിക്കൊണ്ടിരുന്നതെന്ന് അപകടത്തില്‍പെട്ട വിദ്യാര്‍ഥികള്‍ പറഞ്ഞു. പൂര്‍ണ്ണമായും കാനയിലെക്ക് മറിഞ്ഞ വാനിന്റെ ഗ്ലാസ്‌ തകര്‍ത്താണ് നാട്ടുകാര്‍ വിദ്യാര്‍ഥികളെ പുറത്തെടുത്തത്.
കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

30-03-15 k v

കെ വി അബ്ദുല്‍ഖാദര്‍ എം എല്‍ എ പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നു

< <