banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-03-15 Monday

വേനല്‍ചൂടില്‍ കുളിര്‍ പകര്‍ന്ന്  സന്തോഷ്‌ ഗാണ്ടേയുടെ രാഗവര്‍ഷം

Posted on 30 March 2015
28-03-15 santhosh gande 1
ചാവക്കാട്‌: പ്രശസ്ത യുവ സംഗീതജ്ഞനും, പഖാവജ് വാദകനുമായ ഹാര്‍മോണിസ്റ്റ്  സന്തോഷ്‌ ഗാണ്ടേ ചാവക്കാടെത്തി. മഹാരഷ്ട്ര പൂനെ സ്വദേശിയായ സന്തോഷ്‌ ഗാണ്ടേ തന്റെ ശിഷ്യനും മെഹ്ദിആവാസ് ക്ലബ്‌ അംഗവുമായ ഹാര്‍മോണിസ്റ്റ്‌ കബീര്‍ ചാവക്കാടിന്റെ ക്ഷണം സ്വീകരിച്ചാണ് ചാവക്കാടെത്തിയത്.
കൊടുംചൂടിലും സംഗീതപ്രേമികളെ രാഗമഴയില്‍ കുളിരണിയിച്ചു അപ്പാജിയുടെ ശിഷ്യന്‍. സന്തോഷ്‌ ഗാണ്ടെയുടെ മാന്ത്രിക സ്പര്‍ശത്തില്‍ ഉതിര്‍ന്ന സ്വര വീചികള്‍ക്ക്‌ താളം പകര്‍ന്ന് പ്രശസ്തനായ യുവ തബലിസ്റ്റ് ഹാരിസ്‌ റോഷനും ആസ്വാദക സദസ്സിനെ ഹര്‍ഷോന്മത്തരാക്കി. 
ജോഗ്കൌന്‍സ്‌ രാഗത്തില്‍ തുടങ്ങി ഭിന്ന ഷഡ്ജ‌, ദേശ്, ശിവരഞ്ജനി, ഭൈരവി രാഗങ്ങളിലൂടെ സംഗീതത്തിന്റെ മാസ്മരിക ഭാവങ്ങള്‍ അനുഭവിച്ചറിയുകയായിരുന്നു പ്രൌഡ സദസ്സ്. സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ്‌, കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉള്‍പ്പെടെ സംഗീതരംഗത്തെ നിരവധി പ്രഗല്‍ഭര്‍ പരിപാടിയില്‍ പങ്കെടുത്തു.
സംഗീത് നാടക് അക്കാദമി അവാര്‍ഡ്‌ ജേതാവും അന്തര്‍ദേശീയ പ്രശസ്തനുമായ ഹാര്‍മോണിസ്റ്റ്  അന്തരിച്ച അപ്പാസാഹെബ് ജല്‍ഗൌന്കറിന്റെ ശിഷ്യനായ സന്തോഷ്‌ ഗാണ്ടേ  സിനിമകള്‍ക്കും സീരിയലുകള്‍ക്കും ആല്‍ബങ്ങള്‍ക്കും വേണ്ടി നിരവധി ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. സംഗീതത്തില്‍ യാതൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത കുടുംബത്തിലെ അംഗമായ സന്തോഷ്‌ ഗാണ്ടേ കഠിനമായ പ്രയത്നത്തിലൂടെയാണ് ഹാര്‍മോണിയം വാദനത്തില്‍ പ്രശസ്തനായത്. നൈറ്റ്‌സ്കൂളുകളിലും കോളേജുകളിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്‌. നിരവധി വ്യത്യസ്ത ജോലികള്‍ നിര്‍വഹിച്ചിട്ടുള്ള സന്തോഷ്‌ഗാണ്ടേ സംഗീതാധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. 2008 മുതല്‍ ദേശീയവും അന്തര്‍ദേശീയവുമായ നിരവധി വേദികളില്‍ ഇദ്ദേഹം പരിപാടികള്‍ വതരിപ്പിച്ചു വരുന്നു.
മെഹ്ദിആവാസില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്‍റ് രാംകുമാര്‍, സെക്രട്ടറി അറക്കല്‍ റസാഖ്‌, ഹൈദ്രോസ്‌ കോയ തങ്ങള്‍, കബീര്‍ ചാവക്കാട്‌ തുടങ്ങിയവര്‍ സംസാരിച്ചു. സന്തോഷ്‌ ഗാണ്ടേ, ഹാരിസ്‌ റോഷന്‍ എന്നിവരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. .