banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-03-15 Monday

ദാഹജലമൊരുക്കി മദ്റസാ വിദ്യാർഥികള്‍

posted on 30 March 2015
29-03-15 Thanneer panthal
ചാവക്കാട്: വേനല്‍ച്ചൂടില്‍  ദാഹജലമൊരുക്കി മദ്റസാ വിദ്യാർഥികള്‍. എടക്കഴിയൂര്‍ ഹൈസ്കൂള്‍ ജംഗ്ഷനില്‍ ആണ് അന്‍സാറുല്‍ ഇസ്‌ലാം മദ്രസയിലെ സുന്നി ബാല വേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തണ്ണീര്‍പന്തല്‍ സജ്ജീകരിച്ചത്. മാര്‍ച്ച്‌ 22 മുതല്‍ മെയ്‌ 22 വരെ ബാല വേദി പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം നടത്തുന്ന വേനല്‍കാല കാമ്പയിനിന്റെ എടക്കഴിയൂര്‍ റെയിഞ്ച് തല ഉല്‍ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. ചടങ്ങിന്‍റെ ഭാഗമായി ജല സംരക്ഷണ പ്രതിജ്ഞയും പോസ്റ്റര്‍ പ്രദര്‍ശനവും ഉണ്ടായിരുന്നു .
സയ്യിദ് സ്വാദിഖ് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. റെയിഞ്ച് പ്രസിഡന്റ്‌ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ചടങ്ങ് ഉല്‍ഘാടനം ചെയ്തു. എസ്.ബി.വി സെക്രട്ടറി മിശാല്‍ ബശീര്‍ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അബ്ദുറസാഖ് ദാരിമി, നവാസ് റഹ്മാനി, ആദില്‍ ഇബ്രാഹിം, ഷഹിന്‍ ഷാ എന്നിവര്‍ സംസാരിച്ചു..