15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-07-15 Thursday

ദേശീയപാതയുടെ തകര്‍ച്ച: വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി

Posted on  30 July 2015
ചാവക്കാട്: ദേശീയപാതയില്‍ ചേറ്റുവ മുതല്‍ വെളിയംകോട് വരെയുള്ള ഭാഗങ്ങളില്‍ ടാറിങ് നടത്തി ആറ് മാസം പൂര്‍ത്തിയാകും മുമ്പ് റോഡ് തകര്‍ന്ന സംഭവത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. നിര്‍മാണത്തില്‍ അപാകം വരുത്തിയ കരാറുകാരനെതിരെയും നിര്‍മ്മാണ പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. കടപ്പുറം ചാലില്‍ അബ്ദുള്‍ മനാഫിന്റേതാണ് പരാതി. ദേശീയപാതയില്‍ ഒരുമനയൂര്‍ പാലംകടവ്, ചാവക്കാട് സെന്റര്‍, മുല്ലത്തറ സെന്റര്‍ എന്നിവിടങ്ങളിലാണ് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതം ദുഷ്‌കരമായത്. റോഡിലെ കുഴികളെക്കുറിച്ച് അറിയാത്തവര്‍ വീണ് പരിക്ക് പറ്റുന്ന സംഭവങ്ങള്‍ പതിവായിട്ടുണ്ട്.

hawa addd 2