banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-09-2014 Tuesday

ശിഹാബ്‌ തങ്ങള്‍ റിലീഫ്‌ സെല്‍ കാരുണ്യഭവന സമര്‍പ്പണം

posted on 30 September 2014
29-09-14 baithurahma inagural speech
ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലം ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കാരുണ്യഭവനം സമര്‍പ്പണ പൊതുയോഗം പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജാതിമതചിന്തകള്‍ക്കധീതമായാണ് ബൈത്തുല്‍ റഹ്മനിര്‍മ്മിച്ചു നല്‍കുന്നതെന്നും  മഹാനായ ശിഹാബ് തങ്ങളുടെ സ്മരണക്ക് സംസ്ഥാനതലത്തില്‍ ആയിരകണക്കിനു വീടുകളാണ് നല്‍കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനു പുറത്ത് മുസഫര്‍ നഗറില്‍ തങ്ങളുടെ പേരില്‍ല്‍ 50 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്.
തിരുവത്രയില്‍ നിര്‍ദ്ധനയായ ലൈലക്ക് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ സമര്‍പ്പണം ഹൈദരലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിച്ചു.
ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപാട് അനുഗ്രഹ പ്രഭാഷണം നടത്തി. മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് മുഖ്യപ്രഭാഷണം നടത്തി. റിലീഫ് സെല്‍മണ്ഡലം ചെയര്‍മാന്‍ സി എച്ച് റഷീദ് അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി വി ചന്ദ്രമേഹന്‍, പി കെ ചേക്കുഹാജി, ഇ പി മൂസക്കുട്ടി ഹാജി, ഇ പി കമറുദ്ധീന്‍, വി കെ മുഹമ്മദ്, കെ എ ഹാറൂന്‍ റഷീദ്, പി എം അമീര്‍, ആര്‍ വി അബ്ദുല്‍ റഹീം, എ കെ അബ്ദുല്‍ കരീം, ജലീല്‍ വലിയകത്ത്, ആര്‍ പി ബഷീര്‍, ഹിമാമുദ്ധീന്‍ റംജജുസേഠ്, വെട്ടം ആലികോയ, ജിസാന്‍ കെ എം സി സി സംസ്ഥാന നേതാവ് എന്‍ എ അസീസ്, പി എ ഷാഹുല്‍ ഹമ്മീദ്, ലത്തീഫ് ഹാജി, എ വി ഹംസകുട്ടി ഹാജി, സി അഷറഫ്, മന്ദലംകുന്ന് മുഹമ്മദുണ്ണി, ഹനീഫ് ചാവക്കാട്, ലത്തീഫ് പാലയൂര്‍, ഉസ്മാന്‍ എടയുര്‍, എ.എച്ച് സൈനുല്‍ ആബിദ്. എം എം സിദ്ധീഖ്, പി യതീന്ദ്രദാസ് എന്നിവര്‍ സംബന്ധിച്ചു. 

29-09-14 baithurahma1