banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-10-14 Thursday

ചാവക്കാട്‌ ഉപജില്ലാ കലോത്സവം എല്‍ എഫ് മമ്മിയൂര്‍ കിരീടത്തിലേക്ക്‌

Posted on: 30 October 2014
29-10-14 manathala gov hss oppana 1st
ചാവക്കാട്‌: ചാവക്കാട്‌ ഉപജില്ലാ കലോത്സവം  മമ്മിയൂര്‍ എല്‍ എഫ് ജി എച്ച് എസ് എസ്  കിരീടത്തിലേക്ക്‌. ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറിസ്കൂളും, സെന്റ്‌ തെരേസാസ്‌ ജി എച്ച് എസ് എസും തൊട്ടു പുറകിലുണ്ട്. അഗ്രഗേറ്റ് എല്‍ പി വിഭാഗം ഫലം പ്രഖ്യാപിച്ചപ്പോള്‍  അന്‍പത് പോയിന്റ് നേടി മമ്മിയൂര്‍ എല്‍എഫ് കോണ്‍വെന്റ് യു പി സ്കൂള്‍ ഒന്നാമതെത്തി. നാല്പത്തിനാല് പോയിന്റുകള്‍ നേടി സെന്റ്‌ തെരേസാസ്‌ ബ്രഹ്മകുളം രണ്ടാം സ്ഥാനവും, കോട്ടപ്പടി ബി സി എല്‍ പി സ്കൂള്‍ നാല്പത്തിയൊന്ന് പോയിന്റുകളോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇശല്‍ പൂക്കള്‍ വിരിയിച്ച് വേദി രണ്ടില്‍ മൊഞ്ചത്തിമാരുടെ ഒപ്പനയും ആണ്‍കുട്ടികളുടെ വട്ടപ്പാട്ടും, അറബനമുട്ടും, കോല്‍ക്കളിയും, ദഫും അരങ്ങു തകര്‍ത്തു.
യു പി വിഭാഗം ഒപ്പനയില്‍ തിരുവത്ര കുമാര്‍ എ യു പി സ്കൂളും, ഹൈസ്കൂള്‍ വിഭാഗത്തില്‍ ചാവക്കാട്‌ എം ആര്‍ ആര്‍ എം ഹൈസ്കൂളും, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളും വിജയികളായി.
നാടോടി, സംഘ നൃത്ത വേദികള്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെയും പ്രകൃതി ചൂഷണത്തിനെതിരെയുമുള്ള ചുവടുകളുടെ താളം കാണികളിലേക്ക് പകര്‍ന്നു. .
ഹൈസ്കൂള്‍ വിഭാഗം  സംഘ നൃത്തത്തില്‍ മമ്മിയൂര്‍ എല്‍ എഫ് ജി എച്ച് എസ് എസ് വിജയികളായി.
ഹൈസ്കൂള്‍ വിഭാഗം കന്നഡ പദ്യം ചൊല്ലല്‍, ഹിന്ദി പദ്യം ചൊല്ലല്‍ എന്നിവയില്‍ കൊച്ചന്നൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി സഈദ്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹയര്‍സെക്കന്‍ഡറി ‍ വിഭാഗം മിമിക്രിയില്‍ കടപ്പുറം ഗവ.സ്കൂള്‍ വിദ്യാര്‍ഥി ജെറാജ് വിജയിയായി.
കലോത്സവത്തിന് ഇന്ന് തിരശീല വീഴും. സമാപനസമ്മേളനം മണലൂര്‍ എം എല്‍ എ പി എ മാധവന്‍ ഉദ്ഘാടനം ചെയ്യും.
.

29-10-14 kolkali

കോല്‍ക്കളി വേദിയില്‍ നിന്ന്

29-10-14 groupo dance lp st antanies paluvai

എല്‍ പി വിഭാഗം സംഘ നൃത്തം സെന്റ്‌ ആന്റണീസ്‌ പാലുവായ്

29-10-14 group dance
29-10-14 ashlesham

ഒപ്പനയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ പരസ്പരം ആശ്ലേഷിക്കുന്ന വിജയികള്‍

29-10-14 gitar

ഗിറ്റാര്‍ മത്സരത്തിനു മുന്‍പ്‌ പരിശീലനത്തില്‍

29-10-14 jiraj mimicri 1st

ഹൈസ്കൂള്‍ വിഭാഗം  സംഘ നൃത്തം ്

ഹയര്‍സെക്കന്‍ഡറി  വിഭാഗം  മിമിക്രിയില്‍ വിജയിയായ ജെറാജ്

29-10-14 rajalskhmi folk dance 1st hss