banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

30-10-14 Thursday

കോടതിക്കുള്ളില്‍ കഞ്ചാവുമായെത്തിയ വധശ്രമക്കേസ് പ്രതിയെ അറസ്റ്റ്‌ ചെയ്തു

Posted on 30 October 2014
29-10-14 Chavakad-Court Kanchav Arrest Mansoor 31 Orumanayurചാവക്കാട്: കോടതിയില്‍ വിചാരണയ്ക്ക് ഹാജരായ വധശ്രമക്കേസിലെ പ്രതിയില്‍നിന്ന് കഞ്ചാവ് പിടികൂടി. ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
ഒരുമനയൂര്‍ മുത്തമ്മാവ് തെക്കന്‍വീട്ടില്‍ ചെറുമ്പുള്ളി പറമ്പില്‍ മന്‍സൂറിന്റെ (31) പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. സെഷന്‍സ് ജഡ്ജ് എന്‍. ശേഷാദ്രിനാഥന്റെ നിര്‍ദേശപ്രകാരം ചാവക്കാട് എസ്‌ഐ എം.കെ. ഷാജി മന്‍സൂറിനെ അറസ്റ്റുചെയ്തു. സംഭവത്തെതുടര്‍ന്ന് കേസിന്റെ വിചാരണ മറ്റൊരു ദിവസത്തേക്ക് മാറ്റി. അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ മന്‍സൂറിനെയും സഹോദരന്‍ മനാഫിനെയും കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം.
പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന മന്‍സൂറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് ജഡ്ജി ദേഹപരിശോധന നടത്താനാവശ്യപ്പെടുകയായിരുന്നു.
കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാവക്കാട് സ്റ്റേഷനിലെ സി.പി.ഒ. വിനോദ് മന്‍സൂറിനെ കോടതി വരാന്തയില്‍ നിര്‍ത്തി പരിശോധിച്ചപ്പോള്‍ പാന്റിന്റെ പോക്കറ്റില്‍ കടലാസ്സില്‍ പൊതിഞ്ഞനിലയില്‍ 75 ഗ്രാം കഞ്ചാവ് കണ്ടെത്തി.
ഇയാളെ പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേലാണ് ജഡ്ജി കേസെടുക്കാന്‍ ഉത്തരവിട്ടത്. കഞ്ചാവ് കേസിലും ക്രിമിനല്‍ കേസുകളിലും മന്‍സൂര്‍ പ്രതിയാണ്..