banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

31-03-15 Tuesday

റൈഡിംഗിനിടെ കുതിര കുഴഞ്ഞുവീണ് ചത്തു

posted on 31 March 2015
30-03-15 horseഗുരുവായൂര്‍: റൈഡിംഗിനിടെ കുതിര കുഴഞ്ഞ് കാനയില്‍ വീണ് ചത്തു. ചാവക്കാട് ഒരുമനയൂര്‍ പൊന്നിയത്ത് ഫസലിന്റെ ഉടമസ്ഥതയിലുള്ള അലക്‌സ് എന്ന ആറ് വയസ്സുള്ള ആണ്‍കുതിരയാണ് ചത്തത്. തിങ്കളാഴ്ച്ച വൈകുന്നേരം ഏഴ്മണിയോടെ ഗുരുവായൂര്‍ കോയ ബസാറിലാണ് കുതിര കുഴഞ്ഞ് വീണത്. ഒരുമനയൂരില്‍ നിന്ന് കുതിരയെ ഗുരുവായൂരിലേക്ക് കൊണ്ടുവരികയായിരുന്നു. എടപ്പുള്ളി റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് കയറുന്നതിനിടയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് കുതിര കുഴഞ്ഞ് കാനയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ കാനക്ക് സമീപമുള്ള പരസ്യ ബോര്‍ഡിലിടിച്ചും കാനയുടെ സംരക്ഷണ ഭിത്തിയില്‍ തട്ടിയും കുതിരക്ക് പരിക്കേറ്റിട്ടുണ്ട്. പുറത്തിരുന്നിരുന്ന ഫസല്‍ ഉടന്‍ ചാടിയിറങ്ങി. അഞ്ച് മിനിട്ടോളം കാനയില്‍ കിടന്ന കുതിരയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ചത്തു. ഫയര്‍ഫോഴ്‌സെത്തിയാണ് ജഡം പുറത്തെടുത്തത്. ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷന്‍ എസ് ഐ യു എച്ച് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലതെത്തി. ഒരു മാസം മുന്‍പ് കൊല്ലത്ത് നിന്നാണ് ഫസല്‍ കുതിരയെ വാങ്ങിയത്. .