banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

31-08-2014 Sunday

മെഡിക്കല്‍ ക്യാമ്പ്‌ - അന്യസംസ്ഥാന തൊഴിലാളിയില്‍ കുഷ്ഠരോഗം കണ്ടെത്തി

posted on 31 August 2014
30-08-14 Chavakad municipal Medical Campചാവക്കാട്‌: അന്യസംസ്ഥാന തൊഴിലാളിയില്‍ കുഷ്ഠരോഗം കണ്ടെത്തി. ചാവക്കാട്‌ നഗരസഭയുടെയും താലൂക്ക്‌ ആശുപത്രിയുടെയും സഹകരണത്തോടെ ആരോഗ്യവകുപ്പ്‌ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക്‌ വേണ്ടി നടത്തിയ ആരോഗ്യ പരിശോധനാ ക്യാമ്പിലാണ് രോഗം സ്ഥിരീകരിച്ചത്‌. ഇയാളെ വിദഗ്ദ്ധ ചികിത്സക്കായി ആരിഗ്യവിഭാഗം ഏറ്റെടുത്തു.
ചാവക്കാട്‌ താലൂക്ക്‌ ആശുപത്രിയിലെ ലാബ്, ഫാര്‍മസി, ഐ സി ടി സി വിഭാഗങ്ങളുടെ സഹകരണത്തോടെ ത്വക്ക് പരിശോധന (കുഷ്ഠരോഗം), രക്ത പരിശോധന(മലേറിയ, ഫൈലേറിയ)എന്നിവയാണ് ക്യാമ്പില്‍ നടന്നത്. ക്യാമ്പില്‍ പങ്കെടുത്ത വിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇരുന്നൂറ്റി മുപ്പത്തിമൂന്ന് തൊഴിലാളികള്‍ക്ക്‌ പരിശോധനകള്‍ക്ക്‌ ശേഷം ഹെല്‍ത്ത്‌ കാര്‍ഡ്‌ വിതരണം ചെയ്തു. മലേറിയ, ഫൈലേറിയ തുടങ്ങിയവയുടെ പരിശോധനാ ഫലം ലഭിക്കുന്ന മുറക്ക്‌ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും.
ചാവക്കാട്‌ കോണ്‍ഫ്രന്‍സ്‌ഹാളില്‍ ശനിയാഴ്ച രാവിലെ ഒന്‍പതുമണിക്ക് ആരംഭിച്ച ക്യാമ്പ്‌ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്‌ അധ്യക്ഷത വഹിച്ചു.  സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി എസ്  ബുഷറ, സെക്രട്ടറി രവീന്ദ്രന്‍, കെ രാംകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ സീനിയര്‍ മലേറിയ ഓഫീസര്‍ എം എസ് ശശി, ബയോളജിസ്റ്റ് അബ്ദുല്‍ജബ്ബാര്‍, കടപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോ .പ്രസാദ്‌, ഡോ.അനൂപ്‌ എന്നിവര്‍ നേതൃത്വം നല്‍കി.തൊഴിലാളികള്‍ക്ക് സൌജന്യ മരുന്ന് വിതരണവും നടന്നു..
30-08-14 health chekup camp

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക്‌ വേണ്ടി സംഘടിപ്പിച്ച മെഡിക്കല്‍ക്യാമ്പ്‌ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം ഉദ്ഘാടനം ചെയ്യുന്നു

< <