banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

31-08-2014 Sunday

ഡോക്ടറെ കയ്യേറ്റംചെയ്ത സംഭവം - വനിതാ കൗണ്‍സിലറടക്കം നാല് പേരെ അറസ്റ്റ് ചെയ്തു ‌

മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഡോ. ശാന്തി > >

posted on 31 August 2014
30-08-14 dr shanthiചാവക്കാട്‌: താലൂക്കാശുപത്രിയില്‍ പ്രസവശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഡോ.എസ് ശാന്തിയെ കയ്യേറ്റം ചെയ്യുകയും വീട് വളയുകയും ചെയ്തതിന്   വനിതാ കൗണ്‍സിലറടക്കം നാല് പേരെ ചാവക്കാട്  പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട്‌ നഗരസഭാ കൌണ്‍സിലര്‍ മണത്തല പള്ളിതാഴം സ്വദേശി ലൈല (34), ഭര്‍ത്താവും  ഹാജറയുടെ സഹോദരനുമായ കറുപ്പം വീട്ടില്‍ സുബൈര്‍ (38), ഹാജറയുടെ മറ്റൊരു സഹോദരന്‍ സുധീറിന്റെ ഭാര്യ ജമീല (27), ഹാജറയുടെ ഭര്‍ത്താവ് വട്ടം പറമ്പില്‍ നൗഷാദ് (42) എന്നിവരെയാണ് ശനിയാഴ്ച്ച രാത്രി പത്ത്‌ മണിയോടെ അറസ്റ്റ് ചെയ്തത്. ഇവരുള്‍പ്പെടെ പത്തുപെര്‍ക്കെതിരെയാണ് കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറസ്റ്റു ചെയ്തവരെ ജാമ്യത്തില്‍ വിട്ടയച്ചു. തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡോക്ടറുടെ മൊഴിപ്രകാരം വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചതിനും അതിക്രമത്തിന് നേതൃത്വം നല്‍കിയതിനുമാണ് കേസെടുത്തിട്ടുള്ളത്‌. വനിതാ കൌണ്‍സിലറുടെ നേതൃത്വത്തിലാണ് തന്നെ മര്‍ദിച്ചതെന്ന് ഡോക്ടര്‍ മൊഴിനല്‍കിയതായി പോലീസ്‌ വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് മരിച്ചയുവതിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ താലൂക്ക്‌ ആശുപത്രിക്ക് സമീപമുള്ള ഡോ. എസ് ശാന്തിയുടെ വീട്ടിലെ കണ്‍സല്‍ട്ടിംഗ് റൂമിലേക്ക്‌ ഇരച്ചുകയറുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്.  ഡോക്ടര്‍ വീടിനകത്ത്‌ കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ വീട് വളഞ്ഞത്‌. വിവരമറിഞ്ഞെത്തിയ പോലീസാണ് വീട് വളഞ്ഞ വന്‍ ജനക്കൂട്ടത്തിനിടയില്‍ നിന്നും ഇവരെ സുരക്ഷിതമായി കൊണ്ടുപോയത്‌.
ഇതേസമയം സംഭവത്തിനു വഴിവെച്ച യുവതിയുടെ മരണം സംബന്ധിച്ച് ബന്ധുക്കളുടെ പരാതിയിന്മേല്‍ ഡോകടര്‍ ശാന്തിക്കെതിരെ അന്വേഷണം നടക്കുന്നതായി സി ഐ സിബിച്ചന്‍ ജോസഫ്‌ പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ തൃശൂര്‍ ഡിഎംഒ യുടെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അന്വേഷണം നടത്തും.
ഡോക്ടറുടെ വീടുകയറി അക്രമിച്ചതില്‍ പ്രതിഷേധിച്ച് താലൂക്കാശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒ പി ബഹിഷ്കരിച്ചു. ഇതേതുടര്‍ന്ന് ചികിത്സക്കെത്തിയ നൂറുകണക്കിന് രോഗികള്‍ വലഞ്ഞു. .

30-08-14 gvt hsptl op closed