posted on 31 August 2014 ചാവക്കാട്: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ
മദ്യനിരോധനം നടപ്പിലാക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ എന്‍ എല്‍) ഗുരുവായൂര്‍
മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആയിരക്കണക്കിന് കുടുംബങ്ങളെ
കണ്ണീരുകുടിപ്പിക്കുന്ന മദ്യ വിപത്തിനെതിരെ ധീരമായ നിലപാടെടുത്ത കെ പി സി സി
പ്രസിഡന്റ് വി എം സുധീരനെ യോഗം അഭിനന്ദിച്ചു. മണ്ഡലം പ്രസിഡന്റ് പി വി മുഹമ്മദലി
അധ്യക്ഷത വഹിച്ചു. ഉമ്മര്‍ ഇ എസ്, നൗഷാദ് പി എം കടപ്പുറം, ജംഷീര്‍ അലി തിരുവത്ര, കമറു
തിരുവത്ര, കെ മാധവന്, സി ഷറഫുദ്ധീന്‍, ഐ എം സി സി പ്രതിനിധി ബക്കര്‍ ഗുരുവായൂര്‍
എന്നിവര്‍ സംസാരിച്ചു.. |