banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

Sun      Mon       Tue       Wed       Thu       Fri       Sat

news margin line 1
01-02-14 logo prakshanam
02-02-14 dr.k.s.krishnakumar

ഡോ. കെ എസ് കൃഷ്ണകുമാര്‍

മൂത്തകുന്നം എസ് എന്‍ എം B.Ed കോളേജില്‍ മലയാളം അദ്ധ്യാപകന്‍.
2008 ല്‍ ‘അധ്യാപക വിദ്യാഭ്യാസം’ എന്ന വിഷയത്തില്‍ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ്‌.
ഒരുമനയൂര്‍ കളത്തില്‍ ശേഖരന്‍ - കാര്‍ത്യായനി ദമ്പതികളുടെ ആറുമക്കളില്‍ ഇളയ പുത്രന്‍.
ഭാര്യ ഡോ.ഷീന. കൊടകര പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഫിസിഷ്യന്‍.
മകള്‍ ആറാം ക്ലാസ്‌ വിദ്യാര്‍ഥി ആതിര കൃഷണ.
'വേരുകളിലൂടെ പ്രാര്‍ഥിച്ച് പ്രാര്‍ഥിച്ച്' എന്ന ഇദ്ദേഹത്തിന്റെ കവിതാ സമാഹാരം ഫാബിയന്‍ പബ്ലിക്കേഷന്‍സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നീ വളര്‍ത്തുന്ന നദിയുടെ കരയില്‍, സുഭാഷ്‌ പാര്‍ക്ക്‌ 4pm എന്നീ കവിതാ സമാഹാരങ്ങളും മധ്യസ്ഥര്‍ ഇല്ലാത്ത അനുഭൂതി വ്യാപാരം എന്ന പേരില്‍ ഒരു ഗദ്യ സമാഹാരവും ഉടന്‍ പുറത്തിറങ്ങും
ആനുകാലികങ്ങളില്‍ കവിതയും ലേഖനങ്ങളും എഴുതാറുണ്ട്.
kkalathil@gmail.com

hamsa madikai

ഹംസ മടിക്കൈ

memmories 1

നിലാവിന്റെ ചട്ടയിട്ട
പച്ചയിലകള്‍ തുന്നിക്കൂട്ടിയ
നന്മപുസ്തകം......

ഡോ. കെ എസ് കൃഷ്ണകുമാര്‍

a review on chavakkadonline 15th aniversary celebrations

Posted on 03 Feb 2014
02-02-14 kalpithabimbam
രുമനയൂരിനും എങ്ങണ്ടിയൂരിനും ഇടയില്‍ നഗരജീവിതത്തിന്റെ ഒരു കവികല്പിതബിംബം പോലെ രാത്രിയിലെ ചേറ്റുവാപ്പാലം. അങ്ങോട്ടുമിങ്ങോട്ടും ഒഴുകുന്ന വാഹനവേഗങ്ങളുടെ വെളിച്ചപ്പുഴ. പുഴയോരത്തെ ബ്ലൂലെയ്ക്ക് ഹോട്ടലിന്റെ ഓപണ്‍എയര്‍ ഓഡിറ്റോറിയത്തില്‍നിന്ന് നോക്കുമ്പോള്‍ പാലത്തിനു കീഴെ ചേറ്റുവാപ്പുഴയുടെ നെഞ്ചില്‍ മകരപ്പിറവിയുടെ കണ്ണാടിക്കഷ്ണം. കരയിലും ഓളങ്ങളിലും ആഘോഷങ്ങള്‍ നടക്കുകയാണ്. അവ പകര്‍ത്തിയെടുക്കുന്ന ദൈവത്തിന്റെ ക്യാമറയുടെ ഫ്‌ളാഷുകളാണ് നിലാവെന്ന് ഞാന്‍ വിശ്വസിച്ചോട്ടെ. 
ഇ-മാധ്യമത്തിലൂടെ ജീവതവിനിമയം നടത്തുന്നതിന്റെ പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന 'ചാവക്കാട് ഓണ്‍ലൈന്‍ ' വേറിട്ട ഒരു ഔഷധസസ്യപഠനക്യാമ്പോടെയാണ് ആ ധന്യനേരങ്ങളെ സാര്‍ത്ഥകമാക്കിയത്. 2014 ഫെബ്രുവരി ഒന്നാം തീയതി ചേറ്റുവാപ്പുഴതീരത്ത് ബ്ലൂലെയ്ക്കിലായിരുന്നു ആഘോഷപരിപാടികള്‍. പാരമ്പര്യ നാട്ടുവൈദ്യത്തിനുള്ള പ്രഥമഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും സൂഫിവര്യനുമായ ഉസ്താദ് ഹംസ മടിക്കൈ നടത്തിയ അഞ്ചുമണിക്കൂറോളം ദൈര്‍ഘ്യമേറിയ ഔഷധസസ്യപ്രഭാഷണം ആയിരുന്നു ചാവക്കാട് ഓണ്‍ലൈന്‍ ഡോട്ട് കോം ജന്മനാടിന് സമര്‍പ്പിച്ച പതിനഞ്ചാം പിറന്നാള്‍ പുസ്തകം. വാദ്യഘോഷങ്ങള്‍ക്കോ നൃത്തവിന്യാസങ്ങള്‍ക്കോ വഴിമാറിപോകേണ്ടിയിരുന്ന ഒരു 'മാധ്യമബര്‍ത്തഡേപാര്‍ട്ടി' സാമൂഹികവികസനാത്മകമായി വിജ്ഞാനവിതരണത്തിലേക്ക് ഉയര്‍ന്ന് ചിന്തിച്ചത് ചാവക്കാട് ഓണ്‍ലൈന്‍ ഡോട്ട് കോമിന്റെ പുരോഗമനകാഴ്ചപ്പാടിന്റെ ശക്തി തന്നെയാണ്. മകരനിലാവില്‍ ഈറനണിഞ്ഞ് നില്ക്കുന്ന ചേറ്റുവപുഴയോരത്ത് 'നമുക്കുള്ള ഔഷധം നമുക്ക് ചുറ്റും' എന്ന പേരില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണത്തിന്റെ സന്ദേശം 'നന്മയിലൂടെ ജീവിതം ധന്യമാക്കുക' എന്നതായിരുന്നു. നമുക്ക് ചുറ്റുമുള്ള ഔഷധങ്ങളെ കുറിച്ചു മാത്രമല്ല വൈദ്യന്‍ ഹംസ മടിക്കൈ പറഞ്ഞു തന്നത് നല്ലജീവനത്തിന്റെ ഭൂപടത്തിലെ നാട്ടുവെളിച്ചമുള്ള വഴികള്‍കൂടിയാണ്. സഹജീവികാരുണ്യം, ജീവനരീതികള്‍, സ്ത്രീജന്മമൂല്യം, ലളിതജീവിതം, പ്രകൃതി-മാതൃസ്‌നേഹം എന്നിങ്ങനെ ധാരാളം ഹരിതശിഖരങ്ങളുള്ള ഒരു വലിയവൃക്ഷമായിരുന്ന വൈദ്യന്‍ ഹംസ മടിക്കൈ നടത്തിയ പ്രഭാഷണം. ഭൂമിയുടെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ല, എല്ലാജീവജാലങ്ങളുമാണെന്ന് മനുഷ്യര്‍ പലപ്പോഴും മനപ്പൂര്‍വ്വം മറന്നുപോകുന്നു. ഒരു ഇലപോലും അനാവശ്യമായി നുള്ളി കളയാതെ ചുറ്റുമുള്ള പ്രകൃതിയുടെ സംരക്ഷണമാകണം ഓരോ മനുഷ്യന്റെയും ജീവിതകാഴ്ചപ്പാട്. മനുഷ്യന്‍ മാത്രമാണ് ഭൂമുഖത്ത് മരുന്ന് കഴിക്കുന്ന ഏക ജീവി. രോഗങ്ങള്‍ക്ക് കാരണം രോഗി തന്നെയാണെന്നും അവനവന്‍ ചെയ്യുന്ന ദുഷ്‌ക്രിയകള്‍ക്കുള്ള മറുപടിയാണ് ഓരോ മാരകമഹാരോഗമെന്നതും മനസ്സിലാക്കണം. ഭൂമിയിലെ എല്ലാ നല്ല സംവിധാനങ്ങളെയും മനുഷ്യവര്‍ഗ്ഗത്തിന്റെ ആധിപത്യം നശിപ്പിക്കുകയല്ലേയെന്ന് ഒരു ആത്മപരിശോധനയാണ് ചികിത്സക്ക് മുമ്പ് രോഗികള്‍ നടത്തേണ്ടത്. നാട്ടുവൈദ്യചികിത്സാപ്രയോഗങ്ങളെക്കുറിച്ചുള്ള ഒരു പഠനക്യാമ്പ് എന്നതിനേക്കാള്‍ എത്രയോ ഉയരത്തില്‍ നന്മകളുടെ നിലാവ് നിറഞ്ഞ ഒരു പഠനസായാഹ്നമായിരുന്നു ചാവക്കാട് ഓണ്‍ലൈന്‍ ഡോട് കോമിന്റെ പതിനഞ്ചാം പിറന്നാള്‍പകിട്ട്..