banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

കണ്ണിലെ ഇരുട്ട് ജീവിതത്തിലേയ്ക്കും; കാരുണ്യംതേടി സതീശനും പ്രമീളയും

Posted on 13 September 2014
12-09-14 Blind Couples manathalaചാവക്കാട്: മണത്തല അയിനിപ്പിള്ളി നമ്പിയത്ത് എന്‍.പി. സതീശനും ഭാര്യ പ്രമീളയ്ക്കും കാഴ്ചയില്ലാതായിട്ട് കാലമേറെയായി. തട്ടിയും തടഞ്ഞുമുള്ള ജീവിതം മുന്നേറവേ ഇവര്‍ക്കിടയിലേക്ക് ഇടിത്തീയായി വീണിരിക്കുകയാണ് സതീശന്റെ അസുഖം.
തലയോട്ടിയിലെ എല്ലുവളര്‍ച്ചയാണ് സതീശന്റെ രോഗം. ഇതിന് അടിയന്തര ശസ്ത്രക്രിയ വേണം. അതിനായി 2 ലക്ഷം രൂപയെങ്കിലും വേണം.
അന്നന്നത്തെ ഭക്ഷണത്തിനുപോലും അന്യരെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് ഈ ദമ്പതിമാര്‍.
ജന്മനാ അന്ധനാണ് സതീശന്‍. ഭാര്യ പ്രമീളയ്ക്ക് നിഴല്‍പോലെ മാത്രം കാണാനാകും.
അസുഖത്തെ തുടര്‍ന്ന് സതീശന് കടുത്ത വേദനയാണ്. ചിലപ്പോള്‍ വെള്ളംപോലും ഇറക്കാനാകില്ല. 11 വര്‍ഷം മുമ്പ് ഒരു ശസ്ത്രക്രിയ ചെയ്തിരുന്നു. കടുത്ത വേദനയനുഭവപ്പെട്ടപ്പോള്‍ അമൃത ആശുപത്രിയില്‍ ചികിത്സതേടി. അവിടത്തെ ഡോക്ടര്‍മാരാണ് അടിയന്തര ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചത്. പണമില്ലാത്തതിനാല്‍ ശസ്ത്രക്രിയ നീണ്ടുപോകുകയാണ്.
മണത്തല വിശ്വനാഥക്ഷേത്ര അയ്യപ്പസേവാസംഘവും ചാവക്കാട് സി.എച്ച്. സെന്റര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഹിമാമുദ്ദീനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എങ്കിലും ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും തുടര്‍ന്നുള്ള ജീവിതത്തിനും ഇനിയും സഹായം വേണം.
സതീശന്‍ ലോട്ടറി വില്പന നടത്തിയാണ് കഴിഞ്ഞിരുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് ഒറ്റപ്പാലം സ്വദേശിയായ പ്രമീളയെ വിവാഹം കഴിച്ചത്.
സതീശന്റെ അച്ഛന്‍ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള അഞ്ച് സെന്റ് ഭൂമിയിലെ പഴയ വീട്ടിലാണ് ഇപ്പോഴിവര്‍ താമസിക്കുന്നത്. ഭാഗംവെയ്ക്കുന്ന ആവശ്യത്തിന് ഈ സ്ഥലവും വീടും വില്പനയ്ക്കിട്ടിരിക്കുകയാണ്. തലയിലെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മൂന്ന് മാസമായി സതീശന്‍ ലോട്ടറി വില്പനയ്ക്ക് പോകാറില്ല. നല്ലവരായ അയല്‍വാസികളുടെ സഹായംകൊണ്ടാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തുന്നത്. തിരുവത്ര സര്‍വ്വീസ് സഹകരണ ബാങ്കില്‍ 6573-ാം നമ്പറായി സതീശന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. സതീശന്റെ വിലാസം: എ.പി. സതീശന്‍, നമ്പിയത്ത് ഹൗസ്, മണത്തല പി.ഒ., ചാവക്കാട് പിന്‍ 680506. ഫോണ്‍: 8943382796.
.