banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

gulf scan
osa rasheed

OSA Rasheed

പതിനാല് വര്‍ഷമായി യു.എ.ഇ യില്‍ പ്രവാസ ജീവിതം നയിക്കുകയാണ് ലേഖകന്‍. ആനുകാലികങ്ങളില്‍ ലേഖനം, കഥ, നോവല്‍ എന്നിവ എഴുതിയിട്ടുണ്ട് . യുഎഇ യിലെ സാമൂഹ്യ, സാംസ്‌ക്കാരിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ലേഖകന്‍ 2011 ലെ സഹൃദയ അവാര്‍ഡ് ജേതാവ് കൂടിയാണ്

പ്രവാസത്തിന്റെ തീച്ചൂളയില്‍ ഒരു നറുമഞ്ഞ് നുകരാന്‍ കാത്തിരിക്കുന്ന പ്രവാസികളുടെ പ്രതീകം

ദുബായില്‍ നിന്ന് ഒരാനക്കഥ

നമ്മുടെ മക്കള്‍

പ്രവാസം ബാക്കിയാക്കുന്നത്

മുഹമ്മദ്‌ ഫൈസല്‍ വടക്കേകാട് - മരുഭൂമിയില്‍ നിന്നും ഉദിച്ചുയരുന്ന താരകം
ഫഹദ്‌ ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ഗണത്തിലേക്ക് പ്രവാസ ലോകത്ത്‌ നിന്നും ഒരു നായകന്‍

ഫേസ്‌ബുക്കിലൂടെ പുതിയ തട്ടിപ്പ്‌
മലയാളി യുവാക്കളുടെ നഗ്ന വീഡിയോ ക്ളിപ്പുകളുമായി കൊറിയന്‍ യുവതി കോടികള്‍ തട്ടുന്നു

റംസാനിന്റെ പുണ്യത്തില്‍ ഷാജി അച്ച്യുതന്‍

posted on 14 September 2014

നീളന്‍മുടിയിലെ രഹസ്യവും പടംപിടുത്തത്തിലെ മാജിക്കും
കമാല്‍ കാസിം വ്യത്യസ്ഥനാകുന്നത്

13-09-14 kamal kassim

ഷാ ര്‍ജയില്‍ നിന്ന് അജ്മാനിലേക്കുള്ള യാത്രയിലായിരുന്നു ആ രംഗം കമാലിന്റെ കണ്ണില്‍ പെട്ടത്. വാഹനം അരുകിലൊതുക്കി, ക്യാമറാ ഫ്ലാഷുകള്‍ തുരുതുരാ മിന്നി. ഇതുകണ്ട് കോപാകുലയായ വൃദ്ധ കമാലിനെ ആക്രമിച്ചു. ചുമലിനു പരിക്കേല്‍ക്കുകയും ധരിച്ചിരുന്ന വസ്ത്രത്തിലാകെ രക്തം പടരുകയും ചെയ്തു.  അതോടെ യാത്ര അവസാനിപ്പിച്ച് കമാല്‍ ഷാര്‍ജയിലേക്ക്‌ തന്നെ മടങ്ങി.
അടുത്ത ദിവസം തന്നെ ഗള്‍ഫ് ടുഡെയില്‍ പടം പ്രസിദ്ധീകരിച്ചു. സമൂഹം തമസ്കരിച്ച ഒരു വലിയ വിഷയത്തിലേക്ക്  രാഷ്ട്രത്തിന്റെ മുഴുവന്‍ ശ്രദ്ധയും ക്ഷണിക്കാന്‍ മാത്രം ശക്തമായിരുന്നു ആ ചിത്രം.
റോഡരികിലെ ചപ്പുചവറുകള്‍ പെറുക്കിയെടുത്ത് കുട്ടികളെ കൊണ്ട് പോവാറുള്ള ട്രോളിയില്‍ നിക്ഷേപിക്കുന്ന വയോധികയായ ഒരു അറബ് സ്ത്രീയുടെ ഫോട്ടോയായിരുന്നു അത്.  അടുത്ത ദിവസം യു എ ഇ യിലെ പ്രമുഖ ഇംഗ്ലീഷ്  പത്രമായ ഗള്‍ഫ് ടുഡെയില്‍ വളരെയധികം പ്രാധാന്യത്തോടെ അച്ചടിച്ച് വന്നു. ഇത് യു എ ഇ യില്‍ വലിയ ചര്‍ച്ചക്കിടയാക്കി. പ്രായമായവരേയും, മാനസികാസ്വാസ്ഥ്യമുള്ളവരേയും പരിചരിക്കാന്‍ ഗവണ്മെന്റ്തല ചര്‍ച്ചകള്‍ നടന്നു.  മാനസികാസ്വാസ്ഥ്യമുള്ള വൃദ്ദ വേണ്ട വിധം പരിചരണം ലഭിക്കാതെ പൊതുനിരത്തിലൂടെ നടക്കാനിടയായതിന് ബന്ധുക്കള്‍ക്കെതിരെ നടപടികള്‍ ഉണ്ടായി. 2011 ലായിരുന്നു ആ സംഭവം. രംഗം പകര്‍ത്തിയ ഫോട്ടോജേര്‍ണലിസ്റ്റ്‌ ചാവക്കാട്‌ സ്വദേശിയായ കമാല്‍ കാസിം മലയാളികളുടെ അഭിമാനമായി.
സഹൃദയനായ, എല്ലാവരോടും മിതത്വം പുലര്‍ത്തുന്ന ഈ ചെറുപ്പക്കാരന്‍ ഒരു വാക്കിലൂടെയോ, പെരുമാറ്റത്തിലൂടെയോ നിങ്ങള്‍ക്കും പ്രിയങ്കരനാവും. ആള്‍ കൂട്ടത്തിനിടയിലൂടെ കമാല്‍ കാസിം നടക്കുമ്പോള്‍ പലരുടേയും നോട്ടം കമാലിന്റെ നീട്ടി വളര്‍ത്തിയ തല മുടിയിലാണ്. എന്നാല്‍ തലമുടിയുടെ നീളത്തിന് പിന്നിലെ കഥ നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്ക് തീര്‍ത്തും അപരിചിതമാണ്.
അര്‍ബുദ രോഗികള്‍ക്ക് ദാനം ചെയ്യാനാണ് കമാല്‍ തന്റെ മുടി ഓമനിച്ച് വളര്‍ത്തുന്നത്. അര്‍ബുദം ബാധിച്ച നിര്‍ധനരായ രോഗികള്‍ക്ക് സൌജന്യമായി വിഗ്ഗുകള്‍  വിതരണം ചെയ്യുന്ന ഹെയര്‍ ഫോര്‍ ഹോപ്സ്  എന്ന സംഘടന കമാലിനെ പോലെ പലരും ദാനം ചെയ്യുന്ന മുടിയാണ് വിഗ്ഗുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്.  ഇന്ത്യയില്‍ ഇത്തരത്തില്‍ വിഗ്ഗുകള്‍ ആവശ്യമെങ്കില്‍ 00918281822901 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
2004 ല്‍ ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ദുരന്തമാണ് സുനാമി. സുനാമി നാശംവിതച്ച കേരളത്തിലെ  ദുരന്തഭൂമിയിനിന്നും കമാലിന്റെ കാമറകണ്ണുകള്‍ പകര്‍ത്തിയ ചിത്രങ്ങളുമായി 2005 ജനുവരിയില്‍ ചാവക്കാട് സെന്ററില്‍ നടത്തിയ ചിത്രപ്രദര്‍ശനം മാധ്യമ ശ്രദ്ദ പിടിച്ച് പറ്റിയ ഒന്നായിരുന്നു. 165 ലധികം പേരെ കുഴിച്ചു മൂടിയ കുളച്ചല്‍ പ്രദേശത്ത് നിന്നുള്ള ദയനീയതയുടേയും, നിസ്സഹായതയുടേയും നാല്‍പ്പതിലധികം ചിത്രങ്ങളാണ് മനസ്സ് സാംസ്ക്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചാവക്കാട് നഗരത്തില്‍ അന്ന് പ്രദര്‍ശിപ്പിച്ചത്. തീരദേശപ്രദേശത്ത്‌ ബോധവത്ക്കരണം ലക്ഷ്യമാക്കി സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനം ബാലചന്ദ്രന്‍ വടക്കേടത്തായിരുന്നു ഉദ്ഘാടനം ചെയ്തത്.
കുടിവെള്ളക്ഷാമത്തിന്റെ ഭീകരത ബോധ്യപ്പെടുത്തിയും ജലസംരക്ഷണ ബോധവല്‍ക്കരണം ലക്ഷ്യമാക്കിയും ഡല്‍ഹി, തിരുവനന്തപ്പുരം, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലും  ഫോട്ടോപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളം ക്ഷാമം നേരിടാന്‍ നടപ്പിലാക്കിയ സമഗ്ര പദ്ദതികളുടെ വിവരങ്ങള്‍ ഫോട്ടോ സഹിതം കമാലിന്റെ ശേഖരത്തിലുണ്ട്. പ്രവാസിയായിരിക്കെ കണ്ട ജീവിതകാഴ്ചകളുടെ നേര്‍പകര്‍പ്പായ ചിത്രങ്ങളുടെ ശേഖരം ഉള്‍പ്പെടുത്തി മരുഭൂമിയിലെ ജീവിതം എന്ന ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.    
ജീവകാരുണ്യ മേഖലയില്‍ കമാലിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. യു.എ.ഇ.യില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി ഫോറം ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം.
ഫോട്ടോഗ്രാഫിയില്‍ ഒട്ടേറെ പുരസ്ക്കാരങ്ങള്‍ കമാലിനെ തേടിയെത്തിയിട്ടുണ്ട്. 1987 ലെ ചില്‍ഡ്രന്‍സ് ഫെസ്റ്റിനോടനുബന്ധിച്ച നെഹ്രു മെമ്മോറിയല്‍ അവാര്‍ഡ്,
ഒരു ഒട്ടകം തന്റെ കുഞ്ഞിനെ വാത്സല്യത്തോടെ ശുശ്രൂഷിക്കുന്ന മാതൃത്വം എന്ന ചിത്രത്തിനു ലഭിച്ച ഷാര്‍ജ യുടെ തരിം ഉമ്രാന്‍ കള്‍ച്ചറല്‍ അവാര്‍ഡ് എന്നിവക്ക് പുറമേ 2009 മുതല്‍ 2011 വരെയുള്ള ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം കമാല്‍ കാസിം ആണ് മികച്ച ചിത്രത്തിനുള്ള അവാര്‍ഡിനര്‍ഹമായത്.  2014 ലെ ദുബായ് ഗ്ലോബല്‍ വില്ലേജ് മാധ്യമ ഫോട്ടോഗ്രഫിക്കുള്ള അവാര്‍ഡും കമാലിനായിരുന്നു.1998 ലെ പെപ്സി അവാര്‍ഡ്, 1999 നവംബറില്‍ ഖത്തറില്‍ നടന്ന വേള്‍ഡ് ഹാന്‍ഡ്‌ ബോള്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് ഏറ്റവും നല്ല ചിത്രത്തിനുള്ള അവാര്‍ഡ്, ഒരുമ എക്സ്ലല്ന്‍സി അവാര്‍ഡ്, ഇന്തോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റ്, ഷാര്‍ജ ഗ്രാന്റ് പീ, ഖത്തര്‍ നാഷണല്‍ ഫോട്ടൊഗ്രാഫിക്ക് അസ്സോസിയേഷന്‍‍, ഷാര്‍ജ ടൂറിസം അവാര്‍ഡ്, പ്രവാസി ഫോറം പ്രത്യേക പുരസ്ക്കാരം, തെരുവത്ത് രാമന്‍ മാധ്യമ അവാര്‍ഡ് , ഇന്തോ-അറബ് കള്‍ച്ചറല്‍ അവാര്‍ഡ്, കേരള സോഷ്യല്‍ സെന്റര്‍ അബുദാബി അവാര്‍ഡ്, തുടങ്ങി കമാല്‍ കാസിമിനെ തേടിയെത്തിയ പുരസ്ക്കാരങ്ങളുടെ പട്ടിക നീളുകയാണ്.
13-09-14 kamal3_n copyമണത്തല ഗവണ്മെന്റ് ഹൈസ്ക്കൂളില്‍ നിന്ന സ്ക്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ കമാല്‍ തൃശൂര്‍ സ്ക്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ്‌ ഫോട്ടോഗ്രാഫിയില്‍ നിന്ന് വിദഗ്ദപഠനവും, ചെന്നയില്‍ നിന്ന് ഫോട്ടോ ജേര്‍ണലിസത്തില്‍ ബിരുദവും കരസ്ഥമാക്കി.
ചാവക്കാട്‌ വലിയകത്ത്‌ കാസിം കയ്യുണ്ണി ദമ്പതികളുടെ മകനാണ് നാല്പത്തിനാലുകാരനായ കമാല്‍. കമ്പ്യൂട്ടര്‍ എഞ്ചിനീയറായ ഷമീമയാണ് ഭാര്യ. ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഷഹിന്‍ഷാ, ഒന്നാം ക്ലാസ്സുകാരിയായ റിയ എന്നിവര്‍ മക്കളാണ്.