banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

gulf scan
osa rasheed

OSA Rasheed

പതിനാല് വര്‍ഷമായി യു.എ.ഇ യില്‍ പ്രവാസ ജീവിതം നയിക്കുകയാണ് ലേഖകന്‍. ആനുകാലികങ്ങളില്‍ ലേഖനം, കഥ, നോവല്‍ എന്നിവ എഴുതിയിട്ടുണ്ട് . യുഎഇ യിലെ സാമൂഹ്യ, സാംസ്‌ക്കാരിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ലേഖകന്‍ 2011 ലെ സഹൃദയ അവാര്‍ഡ് ജേതാവ് കൂടിയാണ്

പ്രവാസത്തിന്റെ തീച്ചൂളയില്‍ ഒരു നറുമഞ്ഞ് നുകരാന്‍ കാത്തിരിക്കുന്ന പ്രവാസികളുടെ പ്രതീകം

ദുബായില്‍ നിന്ന് ഒരാനക്കഥ

നമ്മുടെ മക്കള്‍

പ്രവാസം ബാക്കിയാക്കുന്നത്

മുഹമ്മദ്‌ ഫൈസല്‍ വടക്കേകാട് - മരുഭൂമിയില്‍ നിന്നും ഉദിച്ചുയരുന്ന താരകം
ഫഹദ്‌ ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ഗണത്തിലേക്ക് പ്രവാസ ലോകത്ത്‌ നിന്നും ഒരു നായകന്‍

ഫേസ്‌ബുക്കിലൂടെ പുതിയ തട്ടിപ്പ്‌
മലയാളി യുവാക്കളുടെ നഗ്ന വീഡിയോ ക്ളിപ്പുകളുമായി കൊറിയന്‍ യുവതി കോടികള്‍ തട്ടുന്നു

Sun      Mon       Tue       Wed       Thu       Fri       Sat

posted on 17 June 2014

കണ്ണന്‍ പറയാതെ പോയത്‌..

തൂക്കുകയറില്‍ ജീവിതത്തിനു വിരാമമിട്ട പ്രവാസിയെകുറിച്ചുള്ള വായന..

kannan2014 മെയ് 21 രാത്രി യില്‍ ദുബായ് അല്‍ഖൂസിലെ ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റിനടുത്തുള്ള ഹോട്ടലില്‍ നാല് പേര്‍ ഭക്ഷണം കഴിക്കാന്‍ എത്തി..അതില്‍ ഒരാള്‍ തലേദിവസം വിസിറ്റ് വിസയില്‍ ദുബായിലെത്തിയ പഴയ ഒരു സഹപ്രവര്‍ത്തകന്‍, മറ്റുള്ളവര്‍ സന്ദര്‍ശകന്റെ ബന്ധുവും, കൂട്ടുകാരനുമായിരുന്നു. ഗുരുവായൂരിനടുത്ത ഇരിങ്ങപ്രം സ്വദേശിയായ ധനേഷ് എന്ന കണ്ണന്‍ തന്റെ പതിവ് ആഹാരമായിരുന്ന ചപ്പാത്തി യും, പച്ചക്കറി കുറുമയും ഓര്‍ഡര്‍ ചെയ്ത് ടേബിളിലിരിക്കുന്നു. കണ്ണന്റെ മൊബൈലില്‍ ഒരു കാള്‍ വന്നപ്പോള്‍ ഒരു നിമിഷം എന്ന് പറഞ്ഞ് പുറത്തിറങ്ങിയ കണ്ണനെ പിന്നീട് ആരും കണ്ടില്ല. ഒരു മണിക്കൂറോളം കണ്ണനെ കാത്ത് പുറത്ത് നിന്ന സുഹ്രുത്തുക്കള്‍ക്ക് നിരാശയായിരുന്നു ഫലം. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് നാട്ടില്‍ നിന്നെത്തിയ സുഹ്രുത്തിന്റെ ഫോണില്‍ കണ്ണന്റെ വിളിയെത്തി. ക്ഷമ ചോദിച്ച് പതിവ് പോലെ എന്തൊക്കെയോ തമാശകള്‍ പറയാന്‍ ശ്രമിക്കുന്നു.
പതിനഞ്ച് മിനുറ്റ് മാത്രമാണ് കണ്ണനെ അവര്‍ നേരില്‍ കണ്ട് സംസാരിച്ചത്, അതിനിടയില്‍ അവന്റെ പതിവ് വര്‍ത്തമാനങ്ങള്‍. ഒരാളുമായി ഒരിക്കല്‍ പരിചയപ്പെട്ടാല്‍ അയാള്‍ക്ക് ഒരിക്കലും മറക്കാന്‍ ആകാത്ത ഒരു അടുപ്പം സൃഷ്ടിച്ചാവും കണ്ണന്‍ പോവുക. ഈ പതിനഞ്ച് മിനുറ്റിലും അങ്ങിനെയായിരുന്നു.
അടുത്ത ദിവസം, അല്‍ ഖൂസിലെ ഇന്റ്സ്ട്രിയല്‍ ഏരിയയിലെ താമസസ്ഥലം.. രാത്രി വൈകി ജോലിയില്‍ നിന്ന് തിരിച്ചെത്തിയ സഹപ്രവര്‍ത്തകര്‍ കണ്ണന്റെ മുറിയുടെ വാതിലില്‍ തട്ടി വിളിച്ചു, അകത്ത് നിന്ന് യാതൊരു പ്രതികരണവുമില്ല.. മുറിയില്‍ ലൈറ്റിട്ടിരിക്കുന്നു.
സഹപ്രവര്‍ത്തകര്‍ കമ്പനി അധികൃതരേയും, ദുബായ് പോലീസിനേയും വിവരമറിയിച്ചു.
പോലീസ് എത്തി വാതില്‍ തുറന്നു.. തങ്ങളുടെ പ്രിയപ്പെട്ട കണ്ണന്‍ ജീവനോടില്ലെന്ന സത്യം അറിഞ്ഞപ്പോള്‍ അവിടെ ദു:ഖസാന്ദ്രമായി.
പോലീസ് കാണിച്ച് കൊടുത്ത മൃതദേഹം കണ്ട് പുന്നയൂര്‍ക്കുളം സ്വദേശിയായ ഹമീദ് സ്തബ്ധനായി നിന്നു.. കണ്ണന്‍ ഇങ്ങിനെ പ്രവര്‍ത്തിക്കുമോ..? എല്ലാവരേയും എപ്പോഴും ആശ്വസിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്യുന്ന കണ്ണനെന്തിനീ കടുംകൈ ചെയ്തു..
അവനെ കാണുന്ന ദിവസങ്ങളില്‍ സ്വന്തം വിഷമങ്ങള്‍ മറക്കാന്‍ കഴിയുമായിരുന്നു, സ്വന്തം വീര്‍പ്പ് മുട്ടലുകള്‍ മറച്ച് വെച്ച അവന്‍ നമ്മള്‍ക്ക് മുന്നിലെല്ലാം ചിരിച്ചു കഴിഞ്ഞു എന്ന് ഹമീദ് പറയുന്നു..
എന്നാല്‍ അവനെക്കുറിച്ച് മാത്രം അവനാരോടും പറഞ്ഞില്ല... കണ്ണന് എല്ലാവരും സുഹ്രുത്തുക്കളായിരുന്നു. പാക്കിസ്ഥാനികളും, ഈജിപ്ഷ്യന്‍ സ്വദേശികളുമെല്ലാം അവന്റെ മരണവാര്‍ത്തയറിഞ്ഞ് താമസസ്ഥലത്തിനു ചുറ്റും കൂട്ടംകൂടി നിന്നു.. ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാതെ എല്ലാവരേയും പറ്റിച്ച് കണ്ണന്‍ യാത്ര പറഞ്ഞു..
ഫേസ് ബുക്കിലെ തന്റെ പ്രൊഫൈല്‍ പേജില്‍ 2013 മാര്‍ച്ച് 31 ന് ഒരു തൂക്കുകയറിന്റെ ചിത്രമിട്ടു അതില്‍ കണ്ണന്‍ ഇങ്ങിനെ എഴുതി.. Laast Option
പറഞ്ഞത് പ്രാവര്‍ത്തികമാക്കുകയായിരുന്നു കണ്ണന്‍.. പക്ഷെ കണ്ണന്റെ ജീവിതം സന്തോഷപ്രദമായിരുന്നു എന്നാണ് എല്ലാവരും കരുതിയിരുന്നത്.
തന്നോട് എല്ലാ കാര്യങ്ങളും കണ്ണന്‍ ചോദിച്ചറിയും, പക്ഷെ കണ്ണനോട് എന്തങ്കിലും ചോദിച്ചാല്‍ അവന്‍ ഒഴിഞ്ഞ് മാറും.. മനസ്സില്‍ വിഷാദമുണ്ടായാല്‍ ഞങ്ങളെല്ലാം കണ്ണന്റെ സാമീപ്യം ആഗ്രഹിക്കും.. പക്ഷെ ഇന്ന് ഞങ്ങള്‍ക്ക് ഏറ്റവും വേദനയേറിയ സമ്മാനവും തന്ന് അവന്‍ പോയ് മറഞ്ഞു... പറയുന്നത് കൂടെ ജോലിചെയ്തിരുന്ന ഏങ്ങണ്ടിയൂര്‍ സ്വദേശി രാഹുലന്‍. ഇപ്പോഴും ഞങ്ങള്‍ക്ക് അവന്റെ മരണവാര്‍ത്ത ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.. എന്തെങ്കിലും തമാശകള്‍ പറഞ്ഞ് അവനിപ്പോഴും ഞങ്ങള്‍ക്കിടയിലുണ്ട് എന്ന് വിശ്വസിക്കാനാണ് താല്പര്യം.. രാഹുലന്‍ കൂട്ടിചേര്‍ത്തു.
കൂടെ താമസിച്ചിരുന്ന കുന്ദംകുളം സ്വദേശിയായ അനീഷും, തിരൂര്‍ക്കാരനായ മൊയ്തീനും, ഇരിങ്ങാലക്കുടക്കാരനായ രൂപേഷും പിന്നീട് ആ മുറിയില്‍ അന്തിയുറങ്ങിയിട്ടില്ല. കണ്ണനില്ലാത്ത മുറിയില്‍ ഞങ്ങള്‍ക്കെങ്ങിനെ ഉറക്കം വരും എന്നാണവരുടെ ചോദ്യം..
ദുബായിലെ ഒരു കാര്‍ഗോ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ പലപ്പോഴായി ദുബായിലും, ഒമാനിലും സ്ഥിരയാത്രക്കാരാണ്.. സംഭവ ദിവസം ഇവര്‍ ആരും സ്ഥലത്ത് ഉണ്ടായിരുന്നില്ല.. കണ്ണന്‍ എങ്ങുംപോയിരുന്നില്ല.
കണ്ണന്‍ ദുബായിലുണ്ടാകുമ്പോള്‍ പിന്നെ ചിരിയുടെ പൂരമാണ്, മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള അസാമാന്യപാടവം കണ്ണനുണ്ടായിരുന്നു. അത് കൊണ്ട് തന്നെ കണ്ണനെ ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നീട് അവനെ ആരും മറക്കില്ല. ഇടക്കിടെ എന്തെങ്കിലും തമാശകള്‍ പറഞ് കണ്ണന്‍ പറയും പറ്റിച്ചേയ്.. കണ്ണന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന ചാവക്കാട് സ്വദേശി ഉസ്മാന്‍ ചോദിക്കുന്നു എന്തിനായിരുന്നു കണ്ണാ ഞങ്ങളെ എല്ലാവരേയും പറ്റിച്ച് നീ ഇത് ചെയ്തത്..?
കണ്ണന്റെ മരണത്തിന് ശേഷം തുടര്‍നടപടികള്‍ക്കായി എന്നെ നാട്ടില്‍ നിന്ന് വിളിച്ചത് ഗുരുവായൂരിലെ പൊതുപ്രവര്‍ത്തകനായ അഭിലാഷ് വി ചന്ദ്രനാണ്. സാമൂഹ്യപ്രവര്‍ത്തകനായ അഷറഫ് താമരശ്ശേരിക്കും, ഗുരുവായൂര്‍ എന്‍.ആര്‍.ഐ ഫോറം പ്രവര്‍ത്തകരായ സക്കരിയ്യയും, സുരേന്ദ്രേട്ടനും അടങ്ങുന്ന സംഘം ദിവസങ്ങളോളം ഓഫീസുകള്‍ കയറിയിറങ്ങിയാണ് നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചത്.
എന്റെ മനസ്സിനെ പിടിച്ച് കുലുക്കിയ ഒരു മരണമായിരുന്നു ഗുരുവായൂര്‍ ഇരിങ്ങപ്രം സ്വദേശി കണ്ണന്‍ എന്ന ധനേഷിന്റെത്.. കണ്ണന്റെ ജീവിതത്തില്‍ ഞാനൊരിക്കലും അവനെ പരിചയപ്പെട്ടില്ല.. പക്ഷെ മരണ ശേഷം മറ്റുള്ളവരുടെ വാക്കുകളിലൂടെ അവന്‍ എന്റെ പ്രിയപ്പെട്ട അനിയനായി.. ദുബായിലെ സോനാപൂരില്‍ പലര്‍ക്കും കാണാനായി അവന്റെ മുഖത്തെ തൂവെള്ള തുണി ഞാന്‍ മാറ്റുമ്പോള്‍ അവന്റെ മരവിച്ച ചുണ്ടുകള്‍ എന്തൊക്കെയോ എന്നോട് വിളിച്ച് പറയുന്നതായി തോന്നി... ഒരു പാട് നാളത്തെ ഉറക്കക്ഷീണം അകറ്റുവാനെന്ന പോലെ അവന്റെ കണ്ണുകള്‍ അടഞ്ഞ് കിടന്നു. ജീവിതത്തിലെ എല്ലാ പ്രയാസങ്ങളില്‍ നിന്നും മുക്തി നേടിയ വിജയഭാവമായിരുന്നു ആ മുഖത്ത്.
പ്രവാസിയുടെ പരീക്ഷണഘട്ടങ്ങളില്‍ എന്ത് കൊണ്ടാണ് ജീവിതത്തില്‍ നിന്ന് എളുപ്പം ഒളിച്ചോടാനുള്ള വഴി സ്വീകരിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല.. കണ്ണനെ പോലെയുള്ളവര്‍ പ്രവാസികള്‍ക്കിടയിലെ മുത്തായിരുന്നു.. ഒട്ടേറെ സൌഹൃദങ്ങളെ ആകര്‍ഷിപ്പിച്ച എന്നാല്‍ മറ്റാര്‍ക്കും പിടി കൊടുക്കാതെ ഒറ്റപ്പെട്ട ജീവിതം നയിച്ചവനായിരുന്നു കണ്ണന്‍..
ഒരു സുഹ്രുത്ത് പറയുന്നത് ഇങ്ങിനെയാണ്.. കണ്ണനെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും വേണമായിരുന്നു, അവനെ ഞങ്ങള്‍ ആവോളം സ്നേഹിച്ചിരുന്നു .. എന്നാല്‍ അവന്‍ ഞങ്ങളെയാരെയും സ്നേഹിച്ഛിരുന്നില്ലെന്ന് മനസ്സിലാവുന്നത് ഇപ്പോള്‍ മാത്രമാണ്.. അവന്റെ എതൊരു പ്രശ്നവും പരിഹരിക്കാന്‍ ചങ്കൂറ്റമുള്ള ഒരു പറ്റം സുഹൃത്തുക്കള്‍ അവന് ചുറ്റുമുണ്ടായിരുന്നു.. പക്ഷെ സ്നേഹമെന്തെന്ന് മനസ്സിലാക്കാന്‍ അവന് കഴിഞ്ഞിരുന്നില്ല. അല്ലെങ്കില്‍ കണ്ണനെന്തിന് ഇത് ചെയ്തു..
നാട്ടുകാരനും, സാമൂഹ്യപ്രവര്‍ത്തകനുമായ സക്കരിയ്യ പറയുന്നു.. ഇരിങ്ങപ്രം ഉള്ള ഒരു പാട് യുവാക്കള്‍ ഇവിടെയുണ്ട്, ആരുമായും വ്യക്തമായ ബന്ധം കണ്ണന്‍ സ്ഥാപിച്ചിരുന്നില്ല. ഒരു ഒറ്റപ്പെടലിന്റെ ജീവിതം നയിക്കുന്ന യുവാക്കള്‍ക്ക് തോന്നുന്ന പ്രതിവിധിയാണ് കണ്ണനും ചെയ്തത്. ആരോടെങ്കിലും തുറന്ന് പറഞാല്‍ തീരുന്ന പ്രശ്നം വെറുതെ മനസ്സില്‍ ഊതിവീര്‍പ്പിട്ടുണ്ടാകും.
യുവാക്കള്‍ കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ ഒരു ലോകം തീര്‍ക്കുകയാണ്.. ലൈക്കുകളും, കമന്റുകളും മാത്രം തീര്‍ക്കുന്ന ജീവിതത്തില്‍ കൈമോശം വന്ന സൌഹൃദങ്ങള്‍ ഒരിക്കലും തിരിച്ച് പിടിക്കാന്‍ കഴിയില്ല.... അല്ലങ്കില്‍ കണ്ണന്റെ പ്രൊഫൈലില്‍ അവനിട്ട ചിത്രവും, അവസാന ഉപാധിയായി മരണം സ്വീകരിക്കുമെന്ന സൂചനയും ആര്‍ക്കെങ്കിലും മനസ്സിലായേനെ..!
ആത്മഹത്യ ഒരു പ്രതിവിധിയാണോ എന്ന് മനസ്സിലാക്കാന്‍ കഴിയാത്തിടത്താണ് മനസ്സിന്റെ താളം തെറ്റലുകള്‍ തുടരുന്നത്.. പ്രവാസ ലോകത്ത് ഇത് അനുദിനം വര്‍ദ്ദിക്കുന്നു.. എന്നാല്‍ താഴ്ന്ന വരുമാനക്കാരായ ആരെങ്കിലും ആത്മഹത്യ ചെയ്യുന്നത് ഇവിടെ വിരളമാണ്.. മനസ്സിന്റെ ചെറിയ പാകപ്പിഴകള്‍ സൃഷ്ടിക്കുന്ന ഇത്തരം ചിന്താഗതികളെ നിയന്ത്രിക്കാന്‍ നല്ല സൌഹൃദങ്ങള്‍ കൂടിയെ തീരൂ..
നമ്മളാദ്യം മറ്റുള്ളവരുടെ നല്ല സുഹൃത്തായി മാറണം, എങ്കിലേ നമ്മുക്ക് നല്ല സുഹ്രുത്തുക്കളെ ലഭിക്കാനിടയുള്ളൂ.. നമ്മുടെ ഹൃദയത്തോട് ചേര്‍ത്ത് വെക്കാവുന്ന സൌഹൃദങ്ങള്‍ നമ്മുക്കുണ്ടെങ്കില്‍  വേര്‍പിരിഞ്ഞാലും കാലങ്ങളോളം അത് ഓര്‍മ്മയുടെ ഓളങ്ങളിലുണ്ടാവും.
!