മണത്തല: മണത്തല നേര്‍ച്ചക്ക് കൊടികയറി.
താബൂത്ത് കാഴ്ച ജാറം അങ്കണത്തില്‍ എത്തിയതിനുപിറകെ തിരുവത്ര, ബ്ലാങ്ങാട്,
ചാവക്കാട് എന്നീ മേഖലകളില്‍ നിന്നും എത്തിയ കൊടികയറ്റ കാഴ്ചകള്‍ പള്ളിയില്‍
പ്രവേശിച്ച് നേരത്തെ തയ്യാറാക്കിയ കൊടിമരങ്ങളലില്‍ കൊടിഉയര്‍ത്തി. പിന്നീട്
പാരമ്പര്യ അവകാശികളായ ബ്ലാങ്ങാട് സ്വദേശികളായ കറുത്തവീട്ടില്‍ ഷണ്മുഖന്‍,
രമേശന്‍, ഗിരീഷ്, ചക്കംകണ്ടന്‍ ഭാസ്കരന്‍ തുടങ്ങിയവര്‍ വലിയ താണിയിലും
ചെറിയതാണിയിലുമായി കൊടികള്‍ ഉയര്‍ത്തി. വലിയ താണിയിലെ മരപ്പോതതില്‍ കോഴിമുട്ട,
പാല്‍ എന്നിവ ഒഴിച്ചു. തെക്കഞ്ചേരി ചാക്കേരന്‍ മുഹമ്മദുണ്ണി എഴുപതുവര്‍ഷം
മുന്‍പ് തുടങ്ങിവെച്ച അന്നദാനവും പതിവ്‌പോലെ നടന്നു. posted on 28-01-2013 www.chavakkadonline.com |