chavakkadonline logo
chavakkadonlinemalayalamtext

updated on 10-02-2013 Sunday

if you have any problem to read for Pc click here for Mac click here

Home

രാഹുല്‍ വയസ്സ് 15 - പുതുവഴികളില്‍ പൊലീസിന്‍റെ തിളക്കം

രാഹുല്‍ വയസ്സ് 12 Part I

chavakkadonline

since 1999

powered by s marakkar

09-02-13 rahul 15
ചാവക്കാട്‌: പത്താം ക്ലാസ്‌ വിദ്യാര്‍ഥിയായ രാഹുലിന്‍റെ കഥയിലൂടെ സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്‍റെ പ്രാധാന്യത്തെ കുറിച്ച് ബോധ്യപ്പെടുത്തുന്നതോടൊപ്പം,  പൊലീസിന്‍റെ കര്‍മ്മ വീഥികളിലെ പുതുവഴികള്‍ക്ക് തിളക്കം കൂട്ടുകയും ചെയ്യുന്നതാണ് ' രാഹുല്‍ വയസ്സ് 15 ' എന്ന ടെലി ഫിലിം. അറിയപ്പെടുന്ന എഴുത്തുകാരനായ പോലീസ്‌ ഇന്‍സ്പെക്ടര്‍ എം സുരേന്ദ്രന്‍ കഥയും തിരക്കഥയും എഴുതി  സാന്‍റോ തട്ടില്‍ സംവിധാനിച്ചൊരുക്കിയ ടെലി ഫിലിം ഇത്തരം സാമൂഹ്യ ബോധവല്‍ക്കരണ സിനിമകളില്‍ മികച്ചു നില്‍ക്കുന്നു. കുരുന്നുകളടക്കമുള്ള അഭിനേതാക്കളുടെ പ്രതിഭയെ പൂര്‍ണ്ണമായും മനോഹരമായും സിനിമയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അണിയറ പ്രവര്‍ത്തകരുടെ പരിശ്രമങ്ങളോടൊപ്പം കുരുന്ന്‍ കലാകാരന്മാരുടെ പ്രകടനവും അഭിനന്ദനമര്‍ഹിക്കുന്നു. വലപ്പാട്‌ പോലീസ്‌ സര്‍ക്കിള്‍ സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന് വേണ്ടി തയ്യാറാക്കിയ ഈ  ഫിലിം പൊലീസിന്‍റെ സാമൂഹ്യ പ്രതിബദ്ധതക്ക് തെളിവാണ്, കലുഷമായ സാമൂഹികാന്തരീക്ഷത്തില്‍ ജനങ്ങള്‍ക്ക് സുരക്ഷിതമായ  ഇടം ഒരുക്കുവാനുള്ള ശ്രമത്തിന്‍റെ കൃത്യമായ ചുവടുവെയ്പ്പും.
എല്ലാ തിന്മകളുടെയും പിന്നില്‍ മദ്യത്തിന്റെയും മയക്കു മരുന്നുന്റെയും ശക്തമായ പിന്‍ബലമുണ്ടെന്ന വസ്തുത വ്യക്തമായികൊണ്ടിരിക്കെ പ്രത്യേകിച്ചും.

രാഹുല്‍ വയസ്സ് 12 Part II

© copyright 1999 chavakkadonline. All Rights Reserved