banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

gulf scan
osa rasheed

OSA Rasheed

പതിനാല് വര്‍ഷമായി യു.എ.ഇ യില്‍ പ്രവാസ ജീവിതം നയിക്കുകയാണ് ലേഖകന്‍. ആനുകാലികങ്ങളില്‍ ലേഖനം, കഥ, നോവല്‍ എന്നിവ എഴുതിയിട്ടുണ്ട് . യുഎഇ യിലെ സാമൂഹ്യ, സാംസ്‌ക്കാരിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ലേഖകന്‍ 2011 ലെ സഹൃദയ അവാര്‍ഡ് ജേതാവ് കൂടിയാണ്

പ്രവാസത്തിന്റെ തീച്ചൂളയില്‍ ഒരു നറുമഞ്ഞ് നുകരാന്‍ കാത്തിരിക്കുന്ന പ്രവാസികളുടെ പ്രതീകം

ദുബായില്‍ നിന്ന് ഒരാനക്കഥ

നമ്മുടെ മക്കള്‍

പ്രവാസം ബാക്കിയാക്കുന്നത്

മുഹമ്മദ്‌ ഫൈസല്‍ വടക്കേകാട് - മരുഭൂമിയില്‍ നിന്നും ഉദിച്ചുയരുന്ന താരകം
ഫഹദ്‌ ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ഗണത്തിലേക്ക് പ്രവാസ ലോകത്ത്‌ നിന്നും ഒരു നായകന്‍

ഫേസ്‌ബുക്കിലൂടെ പുതിയ തട്ടിപ്പ്‌
മലയാളി യുവാക്കളുടെ നഗ്ന വീഡിയോ ക്ളിപ്പുകളുമായി കൊറിയന്‍ യുവതി കോടികള്‍ തട്ടുന്നു

Sun      Mon       Tue       Wed       Thu       Fri       Sat

posted on 14 July 2014

റംസാനിന്റെ പുണ്യത്തില്‍ ഷാജി അച്ച്യുതന്‍

റംസാനിന്റെ സന്ദേശം പിന്‍പറ്റുമ്പോള്‍  സമൂഹത്തില്‍ സുരക്ഷയുണ്ടാവുന്നു, അവിടെ പട്ടിണിമരണങ്ങള്‍ ഉണ്ടാവില്ല, ധാന്യപുരകളില്‍ നിന്ന് ഓഹരികള്‍ അതിന്റെ അവകാശികളെ തേടിയെത്തും.

 10-07-14 shaji achuthan രിശുദ്ധ റമളാനിലെ ദിനരാത്രങ്ങളില്‍ മനസ്സും ശരീരവും വ്രതശുദ്ധിയില്‍ അലങ്കരിക്കുന്ന ലോക മുസ്ലിങ്ങള്‍ക്കൊപ്പം നോമ്പ് നോല്‍ക്കുന്ന ഇതര മതവിശ്വാസികളായ മലയാളികള്‍ പ്രവാസലോകത്ത് സാധാരണമാണ്.  ലോകത്തിന്റെ വിവിധ ദേശങ്ങളില്‍ നിന്നും ഇവിടെയെത്തി ഒരുമിച്ചിരുന്ന് ഒരേപാത്രത്തില്‍ നിന്നും ഭക്ഷിക്കുന്ന കാഴ്ച ഇസ്ലാമിന്റെ മാനവ ദര്‍ശനത്തിന്റെ പ്രകട ഭാവമാണ്. അജ്മാനിലെ റാഷിദിയ്യിയിലെ സ്നേഹാലയം വില്ലയില്‍ മുസ്ലിം സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കുന്ന ചാവക്കാട്‌  എടക്കഴിയൂര്‍ സ്വദേശി ഷാജി അച്ച്യുതന്‍ റമദാനിലെ നോമ്പുകാരോടൊപ്പം ചേര്‍ന്നിട്ട് പന്ത്രണ്ടു വര്‍ഷമാകുന്നു.
ഇരുപത്തിമൂന്ന് വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഷാജി യു.എ.ഇ യിലെ  ഒരു പ്രമുഖ കമ്പനിയില്‍ ടെക്ക്നിക്കല്‍ മനേജറാണ് . റംസാനിലെ പകലില്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുക മാത്രമല്ല കൂടെ താമസിക്കുന്ന ചാവക്കാട് പാലുവായ് സ്വദേശിയായ കബീര്‍, കൊല്ലം സ്വദേശികളായ ഷഫീഖ്, സുധീര്‍, ഫൈസി, നഹാസ് തുടങ്ങിയവരെ വിളിച്ചുണര്‍ത്തി അത്താഴം കഴിപ്പിക്കുന്നതും ഷാജി തന്നെയാണ്. കഴിഞ്ഞ ദിവസം ഇഫ്താര്‍ കഴിഞ്ഞ് ഷാജിയെ കാണാന്‍ ചെന്നപ്പോള്‍ ചമ്മന്തിയും കര്‍ക്കിടക കഞ്ഞിയും വിളമ്പിയാണ് എന്നെ സല്‍ക്കരിച്ചത്. അന്യം നിന്ന് പോകുന്ന നാടന്‍ ചേരുവകളൊക്കെ ശേഖരിച്ച് ഒരുക്കിയുണ്ടാക്കുന്ന മരുന്ന് കഞ്ഞി നോമ്പ് കാലങ്ങളില്‍ ഭക്ഷണത്തിലൂടെ ഔഷധമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്ന് ഷാജി പറയുന്നു.
ലോകത്ത് ആയിരകണക്കിന് മനുഷ്യര്‍ അമിതാഹാരം മൂലമുള്ള രോഗങ്ങള്‍ കാരണം ദിനേന മരണപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുമ്പോള്‍ തന്നെ ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിരന്തരം പട്ടിണിമരണങ്ങള്‍ വായിക്കെണ്ടിവരുന്നത്  വിരോധാഭാസമാണ്. നമ്മുടെ ഇന്ത്യയില്‍ നാല് കോടി ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരണികളില്‍ നശിക്കുന്നു എന്ന വാര്‍ത്തയോടൊപ്പം തന്നെയാണ് അട്ടപ്പാടിയിലേയും മറ്റും പട്ടിണിമരണങ്ങളുടെ ചിത്രങ്ങള്‍ നമ്മളിലേക്കെത്തുന്നത്.
വിശപ്പിനെ അറിയാത്ത, ദയയില്ലാത്ത ഉദ്യോഗസ്ഥന്മാരുടെയും  ഭരണകൂടങ്ങളുടെയും വികലമായ നയങ്ങള്‍ ഭക്ഷ്യധാന്യങ്ങളുടെ പൊതുവിതരണ മേഖലയില്‍നിന്നും അര്‍ഹരായ ജനങ്ങളെ അകറ്റി നിര്‍ത്തുന്നു.  ഇല്ലാത്തവന് എത്തിച്ച് കൊടുക്കുക എന്ന തത്വം പാലിക്കപ്പെടേണ്ടതുണ്ട്. പരിശുദ്ദ റംസാന്‍ ലോകത്തിന് പകര്‍ന്ന് നല്‍കുന്നത് മഹത്തായ ഒരു സന്ദേശമാണ്. റംസാനിന്റെ സന്ദേശം പിന്‍പറ്റുമ്പോള്‍  സമൂഹത്തില്‍ സുരക്ഷയുണ്ടാവുന്നു, അവിടെ പട്ടിണിമരണങ്ങള്‍ ഉണ്ടാവില്ല, ധാന്യപുരകളില്‍ നിന്ന് ഓഹരികള്‍ അതിന്റെ അവകാശികളെ തേടിയെത്തും... അല്‍പനേരം കൊണ്ട് അനേകം കാര്യങ്ങള്‍ ഷാജി പറഞ്ഞുവെച്ചു.
ഇരുപത്തിമൂന്നു വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന സാമൂഹിക സാംസ്ക്കാരിക സംഘടനകളിലെ സജീവ സാനിധ്യമായ  ഷാജി അച്ച്യുതന്‍ യു.എ.ഇ യിലെ കലാസാംസ്ക്കാരിക രംഗത്ത് ഒഴിച്ച് നിറുത്താനാവാത്ത വ്യക്തിത്വമാണ്. നല്ലൊരു ഗായകന്‍ കൂടിയായ ഷാജി  കര്‍ണ്ണാട്ടിക്ക് സംഗീതം അഭ്യസിച്ചിട്ടുണ്ട്. ദേവരാജന്‍ മാസ്റ്റര്‍ ഫൌണ്ടേഷന്റെ മുന്‍ കണ്‍വീനറാണ്, യൂത്ത് ഇന്ത്യയുടെ മെംബറും , ചാവക്കാട് പ്രവാസി ഫോറം പ്രോഗ്രാം കണ്‍വീനറുമാണ് ഇദ്ദേഹം. മുകുന്ദം എന്ന മ്യൂസിക്കല്‍ ആല്‍ബത്തിന്റെ ശില്‍പ്പി കൂടിയാണ് ഷാജി.10-07-14 shaji achudan
ദേവികയാണ് ഭാര്യ. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാര്‍ത്തിക്ക്, ആറാം ക്ലാസ്സുകാരനായ കനിഷ്ക്ക് എന്നിവര്‍ മക്കളാണ്.
നോമ്പുകാരന് സര്‍വ്വശക്തനായ അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് പ്രവാചകന്‍ മുഹമ്മദ് മുസ്തഫ(സ) ഒരിക്കല്‍ പറയുകയുണ്ടായി “നോമ്പുകാരന് രണ്ട് സന്തോഷമാണ് പ്രധാനമായും ഉണ്ടാവുക, ഒന്ന്  നോമ്പ് മുറിക്കുമ്പോള്‍ മറ്റൊന്ന് അല്ലാഹുവിനെ കണ്ട് മുട്ടുമ്പോള്‍ “
ഈ രണ്ട് സന്തോഷങ്ങളും ലഭിക്കുന്നവരുടെ കൂട്ടത്തില്‍ നാഥന്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ..!