banner1banner2banner3banner4banner5banner7
Ad-here
banner6

07 Dec 2013 Saturday

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

20-11-13 Wednesday

കുരുന്നു പാദങ്ങളില്‍ ചിലങ്കകള്‍ താളമിട്ടു ; കലോത്സവത്തിന് അരങ്ങുണര്‍ന്നു

19-11-13 .kalothsavam

posted on 20-11-- 2013
ചാവക്കാട്‌: ചാവക്കാട്‌ ഉപജില്ലാ കലോത്സവത്തിന് മണത്തല ഗവ .ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി.  ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ എം ആര്‍ ആര്‍ എം ഹൈസ്കൂളില്‍ നിന്നും പുറപ്പെട്ട വര്‍ണ്ണശബളമായ ഘോഷയാത്ര നാട്ടുകാര്‍ക്ക്‌ നവ്യാനുഭവമായി. കുതിരയും, ബാന്‍ഡ്‌ വാദ്യവും അകമ്പടിയോടെ ഭാരതാംബയുടെ പിറകിലായി ജനപ്രതിനിധികളും പൌരപ്രമുഖരും  ഘോഷയാത്രക്ക് നേതൃത്വം നല്‍കി. രാധയും കൃഷ്ണനും ഗോപികമാരും, സ്റ്റുഡന്‍സ് പോലീസ്‌ കേഡറ്റും, ഗൈഡും, കരാട്ടെ കിഡ്സും, സൂര്യകാന്തി പൂക്കള്‍ വിരിയിച്ച കുരുന്നുകളും, വല്ലഭട്ട കളരിസംഘവും ഘോഷയാത്രയില്‍ അണിനിരന്നു. കുട്ടികളുടെ ഒപ്പനയും, ദഫ്മുട്ടും, നാടന്‍ കലാരൂപങ്ങളും, പഞ്ചവാദ്യവും ഘോഷയാത്രക്ക് പൊലിമ കൂട്ടി.
തുടര്‍ന്ന് മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാധ്യക്ഷ എ കെ സതീരത്നം ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സിനി സ്റ്റാര്‍ വി കെ ശ്രീരാമന്‍ കലോത്സവ സന്ദേശം നല്‍കി. എ ഇ ഒ പി ഡി പ്രതീഷ്‌, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി ടി ശിവദാസന്‍, ചാവക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ് ടി എ ആയിഷ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ട്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ പി ബഷീര്‍, പി വി സുരേഷ്കുമാര്‍, കെ കെ സുധീരന്‍, രാജലക്ഷ്മി, ബുഷറ ടി എസ്, കാര്‍ത്യായനി ടീച്ചര്‍, പി കെ അബ്ദുല്‍കലാം, ഷാനവാസ്‌ കെ വി , അബ്ദുല്‍ റഷീദ്‌ പി എസ്, കെ എം അലി, ഫിറോസ്‌ പി തൈപറമ്പില്‍, സൈനുദ്ധീന്‍ മാസ്റ്റര്‍, മാസ്റ്റര്‍ രാഹുല്‍, പ്രിന്‍സിപ്പല്‍ ടി പി സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു.
നാടകം, മൂകാഭിനയം, സ്കിറ്റ്, മാപ്പിളപ്പാട്ട്, ലളിതഗാനം, തമിഴ്‌ പദ്യം ചൊല്ലല്‍, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരളനടനം, രചനാ മത്സരങ്ങള്‍, ബാന്‍ഡ്‌വാദ്യം, സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിവ വിവിധ  വേദികളിലായി അരങ്ങേറി. ബാന്‍ഡ്‌ വാദ്യത്തില്‍ സെന്‍റ് തെരാസ്‌ ഹൈസ്കൂള്‍ ബ്രഹ്മകുളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതുവരെ നടന്ന മത്സരങ്ങളില്‍  ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളും എല്‍ എഫ് ഹയര്‍സെക്കന്‍ഡറി സ്കൂളും മുന്നിട്ടു നില്‍ക്കുന്നു. സംസ്കൃതോത്സവത്തില്‍ എല്‍ എഫ് യു പി എസ് മുന്നിട്ടുനില്‍ക്കുന്നു.
വ്യാഴാഴ്ച്ച രാവിലെ മുതല്‍ വിവിധ വേദികളിലായി നാടോടിനൃത്തം, സംഘനൃത്തം, ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട്, വട്ടപ്പാട്ട്, അറബന മുട്ട്, സംഘഗാനം, ഗാനമേള, തബല, മൃദംഗം, മോണോആക്ട്, മിമിക്രി, കഥാപ്രസംഗം, പദ്യം ചൊല്ലല്‍, അറബിക് സാഹിത്യോത്സവം, സംസ്കൃതോത്സവം എന്നിവ നടക്കും.
മണത്തലയില്‍ ദേശീയപാതക്കരികിലുള്ള വേദിയിലാണ് ഒപ്പന, ദഫ്മുട്ട് തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറുക.
വ്യാഴാഴ്ച്ച മൂന്നുമണിയോടെ മേളക്ക് തിരശ്ശീല വീഴും.  .www.chavakkadonline.com

19-11-13 inaguration kalothsavm
kalothsava_logo
Untitled-1_01Untitled-1_02
Untitled-1_03
Untitled-1_05

ബാന്‍ഡ്‌ വാദ്യത്തില്‍ സെന്‍റ് തെരാസ്‌ ഹൈസ്കൂള്‍ ബ്രഹ്മകുളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതുവരെ നടന്ന മത്സരങ്ങളില്‍  ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളും എല്‍ എഫ് ഹയര്‍സെക്കന്‍ഡറി സ്കൂളും മുന്നിട്ടു നില്‍ക്കുന്നു. സംസ്കൃതോത്സവത്തില്‍ എല്‍ എഫ് യു പി എസ് മുന്നിട്ടുനില്‍ക്കുന്നു.

19-11-13 gopika

യു പി വിഭാഗം ഭരതനാട്യത്തില്‍ ഒന്നാംസ്ഥാനവും കുച്ചുപ്പുടിയില്‍ എ ഗ്രേഡും ലഭിച്ച ഗോപിക സെന്റ്‌ തെരസാ സ്കൂള്‍ ബ്രഹ്മകുളം ഏഴാം ക്ലാസ്സ്‌ വിദ്യാര്‍ഥി

19-11-13radha krushna

ഉണ്ണിക്കണ്ണന്റെ നാണം കണ്ട് ചിരിയടക്കാന്‍ കഴിയാതെ രാധ - ഘോഷയാത്രയില്‍ നിന്ന്


19-11-13 shreeraman
19-11-13 food serv
19-11-13 barathamba2
19-11-13 gamga

ബ്രഹ്മകുളം സെന്റ്‌ തെരസാസ്‌ സ്കൂളിലെ രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥി ഗംഗ ഭാരതനാട്യവുമായി അരങ്ങിലെത്തിയപ്പോള്‍

19-11-13 mohiniyattam

നേരം സന്ധ്യയായി... ഇനി എപ്പോഴാണാവോ വിളി .. സദസ്സില്‍ ഊഴവും കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍. സന്ധ്യ കഴിഞ്ഞാണ് മോഹിനിയാട്ടം ആരംഭിച്ചത്‌. 

19-11-13 band l f

ഘോഷയാത്ര  video


21-11-13 Thursday

കലോത്സവം ;  മമ്മിയൂര്‍ എല്‍ എഫ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മുന്നില്‍

Posted on 21-11 - 2013
ചാവക്കാട്‌:  ചാവക്കാട്‌ ഉപജില്ലാ കലോത്സവം രണ്ടു ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ മമ്മിയൂര്‍ എല്‍ എഫ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍  മുന്നിലാണ്. ശക്തമായ വെല്ലുവിളി ഉയര്‍ത്തി  തൊട്ടുപിന്നിലായി  ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഒപ്പന മത്സരങ്ങളുടെ ഹൈസ്കൂള്‍ വിഭാഗത്തില്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളും, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളും ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗം ദഫ്മുട്ട്, അറബനമുട്ട് ഇനങ്ങളില്‍ ചാവക്കാട് ഐ ഡി സി ഒന്നാം സ്ഥാനം നേടി. ഹൈസ്കൂള്‍ വിഭാഗം കോല്‍ക്കളിയില്‍ എടക്കഴിയൂര്‍ സീതിസാഹിബ് മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളും, വട്ടപ്പാട്ട് ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഐ സി എ സ്കൂള്‍ വട്ടംപാടവും ഒന്നാം സ്ഥാനം നേടി. ദഫ്മുട്ട് ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിജയം കൈപ്പിടിയിലൊതുക്കി.
ഹൈസ്കൂള്‍ , ഹയര്‍സെക്കന്‍ഡറി വിഭാഗം സംഘനൃത്തങ്ങളില്‍ എല്‍ എഫ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് വിജയം. യു പി വിഭാഗം സംഘനൃത്തത്തിനു എല്‍ എഫ് കോണ്‍വെന്റ് ഗേള്‍സ്‌ ഹൈസ്കൂള്‍ ഒന്നാംസ്ഥാനത്തെത്തി. കടപ്പുറം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി മുഹമ്മദ്‌ ജുനൈദ് സിദീഖ്‌ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടി.
 ദഫ്മുട്ട്, അറബനമുട്ട്, കോല്‍ക്കളി വിഭാഗങ്ങളില്‍ തീപാറുന്ന മത്സരങ്ങളാണ് നടന്നത്.
അവസാനദ ദിനമായ ഇന്ന് ഉറുദു സംഘഗാനം, ഗസല്‍, മാര്‍ഗ്ഗംകളി, തിരുവാതിരകളി, കൂടിയാട്ടം, സംസ്കൃതം നാടകം, കഥകളിസംഗീതം(പെണ്‍), ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, വഞ്ചിപ്പാട്ട്, നാടന്‍പാട്ട്, സംഘഗാനം, വന്ദേമാതരം, നാദസ്വരം, ചെണ്ട, ചെണ്ടമേളം, പഞ്ചവാദ്യം എന്നീ ഇനങ്ങളില്‍ മത്സരം നടക്കും.
ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് നടക്കുന്ന സമാപനസമ്മേളനം പി എ മാധവന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.
 .   www.chavakkadonline.com   

20-11-13 arabana idc

അറബനമുട്ടില്‍ ഒന്നാം സ്ഥാനം ലഭിച്ച ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം

20-11-13 vattappatu i c a
20-11-13 distance oppana

വട്ടപ്പാട്ട് ഒന്നാസ്ഥാനം നേടിയ ഐ സി എ വടക്കേകാട് സ്കൂള്‍ ടീം

20-11-13 sadasuu daffu

സ്കൂളിലെ ഗ്രീന്‍റൂമില്‍ നിന്നും മേക്കപ്പിട്ട് ഇരുനൂറു  മീറ്റര്‍ അകലെയുള്ള ഒപ്പന വേദിയിലേക്ക് പൊരിവെയിലത്ത് ദേശീയപാതയിലൂടെ നടന്നു പോകുന്ന വിദ്യാര്‍ഥികള്‍

20-11-13 observe

ദഫ് മുട്ട് മത്സര വേദിയിലെ സദസ്സ്

20-11-13 oppana 2

ഹയര്‍സെക്കന്‍ഡറി വിഭാഗം ഒപ്പനക്ക് ഒന്നാം സ്ഥാനം ലഭിച്ച മണത്തല സ്കൂള്‍ ടീം

20-11-13 kalothsavam

ഗംഭീരം ;  വേദിയിലെ കളി നിരീക്ഷിക്കുന്ന അധ്യാപികമാര്‍

20-11-13 daffu i d c

 സംഘാടക ചൂടില്‍ നിന്നും കമ്മിറ്റി അംഗങ്ങള്‍ ഐസ്ക്രീം തണുപ്പില്‍  

20-11-13 junaid mimikri

ഹൈസ്കൂള്‍ വിഭാഗം ദഫ്മുട്ടില്‍ വിജയികളായ ഒരുമനയൂര്‍ ഐ ഡി സി സ്കൂള്‍ ടീം

20-11-13 oppana 1st hss shreekrishna

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടിയ കടപ്പുറം ഗവ,ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി ജുനൈദ് സിദ്ധീഖ്‌


പൊരിവെയിലത്ത്‌  പൊരിഞ്ഞ പോരാട്ടം - നൃത്ത വേദികളില്‍ വര്‍ണ്ണങ്ങള്‍ പെയ്തിറങ്ങി

Posted on 21-11- 2013
ചാവക്കാട്‌: ചാവക്കാട്‌ ഉപജില്ലാ കലോത്സവത്തിന്‍റെ രണ്ടാം ദിനമായ ബുധനാഴ്ച്ച മത്സരവേദികളില്‍ നടന്നത് പൊരിഞ്ഞ പോരാട്ടം. പൊരിവെയിലത്തും നിറഞ്ഞ സദസ്സുകള്‍ക്ക് മുന്നിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്‌. ഒപ്പന, കോല്‍ക്കളി, അറബനമുട്ട്, ദഫ്മുട്ട്, വട്ടപ്പാട്ട് എന്നിവ അരങ്ങേറിയ മണത്തല ദേശീയപാതയോരത്തെ വേദിയില്‍ കലാപരിപാടികള്‍ അവസാനിക്കാന്‍ രാത്രി പത്ത്‌ മണിയായെങ്കിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കാഴ്ച്ചക്കാരാല്‍ സദസ്സ് തിങ്ങി നിറഞ്ഞിരുന്നു.
നാടോടിനൃത്തം, സംഘ നൃത്തം എന്നിവ അരങ്ങേറിയ മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വേദി ഒന്നിലും നിറഞ്ഞ സദസ്സായിരുന്നു. ഒരായിരം വര്‍ണ്ണങ്ങള്‍ പെയ്തിറങ്ങിയ നൃത്തവേദിയില്‍ വിദ്യാര്‍ഥികളുടെ നടന, നാട്യ ചാരുത സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള ശക്തമായ ആയുധമായി. ട്രെയിന്‍യാത്രക്കിടെ പീഡനത്തിനിടയില്‍ കൊല്ലപ്പെട്ട സൗമ്യയും, പഠനം വഴി മുട്ടിയപ്പോള്‍ ആത്മഹത്യ ചെയ്ത രജനിയും സംഘനൃത്ത വേദിയില്‍ പുനര്‍ജനിച്ചു. അക്രമ രാഷ്ട്രീയം, കലാപങ്ങള്‍, വര്‍ഗീയത, ജാതീയത, പ്രകൃതി ചൂഷണം, ആഗോളതാപനം, സ്ത്രീപീഡനം, അമിതവേഗതയും വാഹനാപകടങ്ങളും, ലൈഗീക ചൂഷണം തുടങ്ങിയ വിഷയങ്ങള്‍ക്കെതിരില്‍ ശബ്ദിച്ച വേദിയില്‍ സംഘമായെത്തി ആടിത്തിമിര്‍ത്ത നാഗങ്ങള്‍ സദസ്സിനു നേരെ വിരല്‍ ചൂണ്ടി നിങ്ങളിലുള്ള വിഷത്തിനു മുന്നില്‍ ഞങ്ങളെത്രയോ നിസ്സാരരെന്ന്‍.
കഥാപ്രസംഗം, മോണോ ആക്ട്, മിമിക്രി വേദികളിലും സാമൂഹ്യതിന്മകള്‍ക്കെതിരെശബ്ദമുയര്‍ന്നു.  www.chavakkadonline.com   

20-11-13 sadassu samgha nruththam

group dance

20-11-13 sangu 4

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സംഘനൃത്തത്തിന് ഒന്നാം സ്ഥാനം ലഭിച്ച എല്‍ എഫ് മമ്മിയൂര്‍

20-11-13 sangu 3

22-11- 2013 Friday

21-11-13 aishwarya shelji

നങ്ങ്യാര്‍ കൂത്ത് ;  ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി ഐശ്വര്യ ഷെല്‍ജിയുടെ വിവിധ ഭാവങ്ങള്‍


തിരുവാതിരക്കളിയും നാടന്‍ പാട്ടും വേദി കയ്യടക്കി
ഗസല്‍ പൂക്കള്‍ സമ്മാനിച്ച് കലോത്സവം കൊടിയിറങ്ങി

posted on 22-11-- 2013
ചാവക്കാട്: ചാവക്കാട്‌ ഉപജില്ലാ കലോത്സവത്തിന്റെ സമാപന ദിനം നാടന്‍ പാട്ടും തിരുവാതിരക്കളിയും വേദികളില്‍ നിറഞ്ഞാടി. ഓട്ടം തുള്ളല്‍, ചാക്യാര്‍ കൂത്ത്, നങ്ങ്യാര്‍ കൂത്ത് ഇനങ്ങളില്‍  മത്സരം ഉണ്ടായില്ല. പങ്കെടുത്ത വിദ്യാര്‍ഥികള്‍ ജില്ലയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. നാടപാട്ട്, വഞ്ചിപ്പാട്ട് വേദികളില്‍ പൊടിപാറുന്ന മത്സരങ്ങളാണ് നടന്നത്. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ തിരുവാതിരക്കളിയില്‍ ശക്തമായ മത്സരമാണ് നടന്നത്‌. രണ്ടു വേദികളിലും കാണികള്‍ തിങ്ങി നിറഞ്ഞു. നടുമുറ്റം വേദിയില്‍ ഗസല്‍ മഴ പെയ്തിറങ്ങി.  ഉറുദു ഗസല്‍ മത്സരത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം മത്സരാര്‍ഥികള്‍ പ്രശസ്തമായ കാവ്യങ്ങള്‍ മനോഹരമായി ആലപിച്ച്  വേദിയെ ധന്യമാക്കി.
ഓവറോള്‍ ട്രോഫി മമ്മിയൂര്‍ എല്‍ എഫ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സ്വന്തമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂളും ബ്രഹ്മകുളം സെന്റ്‌തെരേസാസും കരസ്ഥമാക്കി.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ശ്രീകൃഷ്ണ ഒന്നാം സ്ഥാനവും എല്‍ എഫ് രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം മണത്തല ഗവ.ഹയര്‍സെക്കണ്ടറി സ്കൂളും, എടക്കഴിയൂര്‍ സീതിസാഹിബ് സ്കൂളും പങ്കിട്ടു.
ഹൈസ്കൂള്‍ വിഭാഗത്തില്‍ മമ്മിയൂര്‍ എല്‍ എഫ് ഒന്നാം സ്ഥാനവും ശ്രീകൃഷ്ണ ഗുരുവായൂര്‍ രണ്ടാം സ്ഥാനവും ബ്രഹ്മകുളം സെന്റ്‌തെരേസാസ്‌ മോന്നാം സ്ഥാനവും നേടി
യു പി  വിഭാഗത്തില്‍ എല്‍ എഫ് മമ്മിയൂര്‍ ഒന്നാം സ്ഥാനവും, സെന്റ്‌ തെരേസാസ്‌ ബ്രഹ്മകുളം രണ്ടാം സ്ഥാനവും തിരുവളയന്നൂര്‍ ഹൈസ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എല്‍ പി വിഭാഗത്തില്‍ മമ്മിയൂര്‍ എല്‍ എഫ് ഒന്നാം സ്ഥാനവും, എസ് എച്ച് സി എല്‍ പി എസ് വൈലത്തൂര്‍ രണ്ടാം സ്ഥാനവും ബി സി എല്‍ പി എസ് കോട്ടപ്പടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂള്‍ വിഭാഗം അറബിക് കലോത്സവം ഐ സി എ ഇംഗ്ലീഷ്‌ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വടക്കേകാട് ഒന്നാം സ്ഥാനം നേടി, ഒരുമനയൂര്‍ ഐ ഡി സി രണ്ടാം സ്ഥാനവും കടപ്പുറം ഫോക്കസ്‌ സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവം ഒന്നാം സ്ഥാനം ഗുരുവായൂര്‍ ശ്രീകൃഷണ സ്കൂളും രണ്ടാംസ്ഥാനം ചാവക്കാട്‌ എം ആര്‍ ആര്‍ എം സ്കൂളും മൂന്നാം സ്ഥാനം മമ്മിയൂര്‍ എല്‍ എഫും സ്വന്തമാക്കി.www.chavakkadonline.com

21-11-13 ottamthullal

യു പി വിഭാഗം ഓട്ടംതുള്ളല്‍ - സിദ്ധാര്‍ഥ ബി കൃഷ്ണ
എല്‍ എഫ് സി യു പി എസ് മമ്മിയൂര്‍

21-11-13 aisha shirin

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മാപ്പിളപ്പാട്ട്, ഉറുദു ഗസല്‍, ഉറുദു പദ്യം ചൊല്ലല്‍ എന്നീ ഇനങ്ങളില്‍ വിജയിയായ ഗുരുവായൂര്‍ ശ്രീകൃഷണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി ഐഷ ഷിറിന്‍

21-11-13 snha suresh folk dance up

യു പി വിഭാഗം നാടോടി നൃത്തത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചാവക്കാട്‌  എം ആര്‍ ആര്‍ എം സ്കൂള്‍ വിദ്യാര്‍ഥി സ്നേഹ സുരേഷ്


21-1-13 marggam kali

ഹയര്‍സെക്കന്‍ഡറി വിഭാഗം മാര്‍ഗ്ഗംകളിയില്‍ ഒന്നാം സ്ഥാനം നേടിയ മമ്മിയൂര്‍ എല്‍ എഫ്

21-11-13 nadan pattu

നാടന്‍പാട്ട്‌ അവതരിപ്പിക്കുന്ന  വിദ്യാര്‍ഥികള്‍

21-11-13 thiruvathira l f

ഹയര്‍സെക്കന്‍ഡറി വിഭാഗം  തിരുവാതിരക്കളിയില്‍ വിജയികളായ മമ്മിയൂര്‍ എല്‍ എഫ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍  വിദ്യാര്‍ഥികള്‍

21-11-13 thiruvathira

യു പി വിഭാഗം തിരുവാതിരക്കളിയില്‍ വിജയികളായ ചാവക്കാട്‌ എം ആര്‍ ആര്‍ എം സ്കൂള്‍  വിദ്യാര്‍ഥികള്‍

21-11-13 chakyar harishankar

ചാക്യാര്‍ കൂത്ത് അവതരിപ്പിക്കുന്ന ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി ഹരിശങ്കര്‍

21-11-13 ovaroll trophy
21-11-13 kalothsava cap

Gazal Aysha shirin

22-11-2013 Friday

ചാവക്കാട്‌ ഉപജില്ലാ കലോത്സവം ; സമാപനസമ്മേളനം രശ്മി സോമന്‍ ഉദ്ഘാടനം ചെയ്തു

posted on 22-11-2013
ചാവക്കാട്‌ : മൂന്നു ദിവസങ്ങളിലായി മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്നു വന്നിരുന്ന ചാവക്കാട്‌ ഉപജില്ലാ കലോത്സവം സമാപിച്ചു.  പ്രശസ്ത സിനിമാ സീരിയല്‍ നടി രശ്മി സോമന്‍  സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ചാവക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ് ടി എ ആയിഷ അധ്യക്ഷത വഹിച്ചു. ചാവക്കാട്‌ നഗരസഭാ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം ടീച്ചര്‍ സ്വാഗതം ആശംസിച്ചു. വൈസ്‌ ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്‌, പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് നഫീസക്കുട്ടി, എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സി എഫ് രാജന്‍, ചാവക്കാട്‌ നഗരസഭാ വിദ്യാഭ്യാസ സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഫാത്തിമ ഹനീഫ, ചാവക്കാട്‌ നഗരസഭാ പ്രതിപക്ഷ നേതാവ്‌ കെ കെ കാര്‍ത്യായനി ടീച്ചര്‍, ഗുരുവായൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവ്‌ കെ പി എ റഷീദ്‌, പി ടി എ വൈസ്‌ പ്രസിഡന്‍റ് എന്‍ സബീന, വ്യാപരി വ്യവസായിസമിതി പ്രസിഡന്‍റ് മണി ചാവക്കാട്‌, ഹരിഹരന്‍ മാസ്റ്റര്‍, ടി എ ഫ്രാന്‍സിസ്‌, ഗീത ടീച്ചര്‍, വി കെ ഗിരിജ, പി സക്കീര്‍ ഹുസൈന്‍, സി എഫ് റോബിന്‍, സി വി ജോണ്സന്‍, മുഹമ്മദ്‌ മുബാറക്‌, ജിയോജോര്‍ജ്, അബ്ദുല്‍ റഷീദ്‌, കെ എച്ച് കയ്യുമ്മ, സുഭാഷ്‌ എ ജോസ്‌, പി ടി എ പ്രസിഡന്‍റ് കെ എം അലി, വാര്‍ഡ്‌ കൌണ്‍സിലര്‍ അബ്ദുല്‍കലാം, കൌണ്‍സിലര്‍മാരായ കെ വി ഷാനവാസ്‌, രാജലക്ഷ്മി, എ ഇ ഒ പി ഡി പ്രതീഷ്‌ തുടങ്ങിയവര്‍ സംസാരിച്ചു.   www.chavakkadonline.com

21-11-13 inaguration
21-11-13 samapana sadassu

© copyright 1999 chavakkadonline. All Rights Reserved