chavakkadonline logo
chavakkadonlinemalayalamtext

updated on 09-11 - 2013 Saturday

if you have any problem to read for Pc click here for Mac click here

chavakkadonline friends bookchavakkadonline g+chavakkadonline T V

chavakkadonline

since 1999

powered by s marakkar

Home

ഭാഗം ഒന്ന്

കോണ്ഗ്രസ് ഉസ്മാനെ കാണാതായിട്ട്  കാല്‍ നൂറ്റാണ്ട്

 അന്വേഷണ പരമ്പര - ഖാസിം സെയ്ത്   ഭാഗം രണ്ട്

posted on 09-11-13

തിരോധാനത്തിനു പിന്നിലെ ദുരൂഹതകള്‍

ടെലവിഷന്റെ കടന്ന് വരവ് ഗ്രാമങ്ങളില്‍ കൗതുകമുണ്ടാക്കുന്ന കാലം. പുന്നയൂരില്‍ യാഥാസ്ഥിക പണ്ഡിതരില്‍ വെറുപ്പിനു കാരണമായിക്കൊണ്ടു തന്നെ ആദ്യത്തെ നരകപ്പെട്ടി ഉസ്മാന്റെ വീട്ടിലാണെത്തുന്നത്. തിരക്കിനിടയില്‍ മലേഷ്യയിലെ ബന്ധുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി സന്ദര്‍ശത്തിനു പോയപ്പോള്‍ ഉസ്മാന്‍ കൊണ്ടുവന്നതായിരുന്നു അത്. നാട്ടിലെവിടെയുമില്ലാത്ത ആ  നരകപ്പെട്ടി ഉസ്മാന്റെ വീട്ടിലെത്തിയതോടെ അതിനെതിരെ ഉറഞ്ഞു തുള്ളിയ ചില മുസ്ല്യാക്കള്‍ വീടിനു മുന്നില്‍ ടി.വി ക്കെതിരെ ശക്തമായി വിമര്‍ശിച്ച് വഅ്‌ള്  പോലും സംഘടിപ്പിച്ചിരുന്നുവത്രെ. ചാനല്‍ ബഹളവുമില്ലാത്ത അക്കാലത്ത് ദൂരദര്‍ശന്‍ പരിപാടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇത്  കാണാന്‍ പലഭാഗങ്ങളില്‍ നിന്നും ആളുകളെത്തിയിരുന്നത് ആ വീട്ടിലായിരുന്നു.

അന്ന് 1988 ഒക്‌ടോബര്‍ 31 ഇന്ദിരാ ഗാന്ധിയുടെ നാലാം രക്തസാക്ഷി ദിനമായിരുന്നതിനാല്‍ വൈകിട്ട് ആറു മണിക്ക് ടെലവിഷനില്‍ ഇന്ദിരയെക്കുറിച്ചുള്ള പ്രത്യേക പരിപാടികളുള്ളതിനാല്‍ അത് കാണാന്‍ നേരത്തെ നാട്ടുകാരായ പലരുമെത്തിയിരുന്നു. തറവാട്ടില്‍ പോയി തിരിച്ചെത്തിയ ഉസ്മാന്‍റെ ഭാര്യഫാത്തിമ കുന്നംകുളത്ത് നിന്ന് തിരിച്ചെത്തി ടി.വിക്കു മുന്നിലിരിക്കുന്ന ഇക്കയെ പ്രതീക്ഷിച്ചിരുന്നു. എന്ത് പരിപാടിയുണ്ടായാലും അതൊക്കെ മാറ്റിവച്ച് വരേണ്ടയാള്‍  സമയത്ത് തിരിച്ചെത്താതായത് ഫാത്തിമയില്‍ അസ്വസ്ഥതയുളവാക്കി തുടങ്ങി. പകല്‍ മാറി ഇരുട്ടായി. ഏഴ് എട്ടായി.... കുന്നം കുളത്ത് നിന്ന് എടക്കരയിലേക്ക് വരുന്ന അവസാന ബസ്സിലും ഉസ്മാന്‍ വന്നില്ല. രാവും പകലും പിന്നെയും കൊഴിഞ്ഞു.  ഉസ്മാനെ അന്വേഷിച്ച് നടന്നവര്‍ നിരാശരായി തിരിച്ചെത്തി...
എന്നന്നേക്കുമായി നഷ്ടപ്പെട്ട വീട്ടുകാരന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ ശിഷ്ട കാലം മുഴുവന്‍ കാത്തിരിക്കാന്‍ വിധിക്കപ്പെട്ട ഒരു വീട്ടമ്മയുടെ ഉറക്കമില്ലാത്ത  രാവുകളുടെ തുടക്കമായിരുന്നു അത്.

മുപ്പത്തൊന്നുകാരിയായ ഒരു യുവതിക്ക് സ്വന്തം ഭര്‍ത്താവിനെ കാണാതായാല്‍ മക്കളെ കൂട്ടിപ്പിടിച്ച് കണ്ണീര്‍ വാര്‍ക്കാനേ കഴിയൂ.  എന്നാല്‍  ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ചില ബാധ്യതതകളുണ്ട്. ഉസ്മാന്റെ കാര്യത്തില്‍ പലതും ചെയ്യാനുള്ള സാഹചര്യമുണ്ടായിട്ടും ബന്ധുക്കളെയും നാട്ടുകാരെയും തടയാനും നിരുത്സാഹപ്പെടുത്താനും ചിലര്‍ ശ്രമിച്ചെന്ന് ഈ കുടുംബം കരുതുന്നു. എങ്കില്‍ അന്നത്തെ രാഷ്ട്രീയ നേതാക്കള്‍ ബോധപ്പൂര്‍വ്വമായിരിക്കുമൊ ഉസ്മാനെക്കുറിച്ചന്വഷിക്കാതിരുന്നതും അന്വേഷിക്കണമെന്നാവശ്യപ്പട്ടവരെ തടഞ്ഞതും..? കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ പലവട്ടം അധികാരത്തില്‍ വന്നിട്ടും  വന്നിട്ടും ഉത്തരവാദപ്പെട്ടവരാരും ഉസ്മാന്റെ തിരോധാനമന്വേഷിക്കണമെന്നാവശ്യപ്പെടാതിരുന്നത് എന്തുകൊണ്ടാണ് ?

1988 സെപ്തമ്പര്‍ മൂന്നിന് ഉസ്മാനെ കാണാതായ വിവരം    അന്നത്തെ അയല്‍പക്കക്കാരനും ഇന്നത്തെ ഡി.സി.സി പ്രസിഡണ്ടുമായ ഒ. അബ്ദുല്‍ റഹ്മാന്‍ കുട്ടിയാണ് വടക്കേക്കാട് പോലീസിലറിയിച്ചതെന്ന്  ഫാത്തിമ പറയുന്നു. എന്നാല്‍  ഇതുമായി ബന്ധപ്പെട്ട്  പേലീസ് ഫാത്തിമയെ കാണാനെത്തിയിട്ടില്ല. പരാതി നല്‍കിയ ഒ. അബ്ദുല്‍ റഹ്മാന്‍ കുട്ടിയും ഉസ്മാനെ കാണാതായതിനു ശേഷം ഫാത്തിമയെ കാണാന്‍ ഇതുവരെ ആ വീട്ടില്‍ വന്നിട്ടില്ല. അദ്ദേഹം മാത്രമല്ല  ഉസ്മാനുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളും ഉസ്മാനെ കാണാതായ ശേഷം ആ വീടിന്റെ പടി ചവിട്ടിയില്ലെന്ന് ഫാത്തിമ പറയുന്നു. അതേ സമയം പത്രത്തില്‍ പരസ്യം നല്‍കണമെന്നാവശ്യപ്പെട്ട് ചെന്ന ബന്ധുക്കളോട് അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതും ചില നേതാക്കളായിരുന്നുവത്രെ. പിന്നീട് ഉസ്മാന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാട്ടിലെ എസ്.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചില ചെറുപ്പക്കാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്ക്കരിക്കാന്‍ തയ്യാറെടുത്തപ്പോഴും  അതിനെ നിരുത്സാഹപ്പെടുത്തിയതായും ഫാത്തിമ വെളിപ്പെടുത്തുന്നു.

തുടരും.. ഭാഗം മൂന്ന് - കാത്തിരിപ്പിന്‍റെ വ്യഥ - ഒരാള്‍  ഫാത്തിമയെ അടിയന്തിരമായി കണ്ട് ചിലത് പറയാന്‍ ആഗ്രഹിച്ചിരുന്നുവത്രെ. വിവരമറിഞ്ഞയുടനെ ഉസ്മാനുമായി ശത്രുതയുള്ളവരുടെ കൂട്ടത്തില്‍ പെട്ട അദ്ദേഹത്തിന്റെ അരികിലെത്തുവാന്‍ ഫാത്തിമ പുറപ്പെട്ടു - Wednesday -

usman fathima

ഉസ്മാനും ഭാര്യ ഫാത്തിമയും - പഴയകാല ഫോട്ടോ

എങ്കില്‍ അന്നത്തെ രാഷ്ട്രീയ നേതാക്കള്‍ ബോധപ്പൂര്‍വ്വമായിരിക്കുമൊ ഉസ്മാനെക്കുറിച്ചന്വഷിക്കാതിരുന്നതും അന്വേഷിക്കണമെന്നാവശ്യപ്പട്ടവരെ തടഞ്ഞതും..? കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ പലവട്ടം അധികാരത്തില്‍ വന്നിട്ടും  വന്നിട്ടും ഉത്തരവാദപ്പെട്ടവരാരും ഉസ്മാന്റെ തിരോധാനമന്വേഷിക്കണമെന്നാവശ്യപ്പെടാതിരുന്നത് എന്തുകൊണ്ടാണ് ? അയല്‍പക്കക്കാരനും ഇന്നത്തെ ഡി.സി.സി പ്രസിഡണ്ടുമായ ഒ. അബ്ദുല്‍ റഹ്മാന്‍ കുട്ടിയാണ് വടക്കേക്കാട് പോലീസിലറിയിച്ചതെന്ന്  ഫാത്തിമ പറയുന്നു. എന്നാല്‍  ഇതുമായി ബന്ധപ്പെട്ട്  പേലീസ് ഫാത്തിമയെ കാണാനെത്തിയിട്ടില്ല. പരാതി നല്‍കിയ ഒ. അബ്ദുല്‍ റഹ്മാന്‍ കുട്ടിയും ഉസ്മാനെ കാണാതായതിനു ശേഷം ഫാത്തിമയെ കാണാന്‍ ഇതുവരെ ആ വീട്ടില്‍ വന്നിട്ടില്ല.


കോണ്ഗ്രസ് ഉസ്മാനെ കാണാതായിട്ട്  കാല്‍ നൂറ്റാണ്ട്

 അന്വേഷണ പരമ്പര - ഖാസിം സെയ്ത്   ഭാഗം ഒന്ന്

posted on 06-11-13

ആരാണ് ഉസ്മാനെ ഭയപ്പെട്ടിരുന്നത്

പുന്നയൂര്‍: രാഷ്ട്രീയ സാമൂഹ്യ രംഗത്ത് നിറ സാന്നിദ്ധ്യമായി നിന്നിരുന്ന നേതാവിനെ പെട്ടെന്നൊരുനാള്‍  കാണാതാവുക, അതുമായി ബന്ധപ്പെട്ട് യാതൊരുവിധ അന്വേഷണം ഉണ്ടാകാതിരിക്കുക. കേരളത്തില്‍ ഇതുവരെ പറഞ്ഞു കേള്‍ക്കാത്ത സംഭവം. ഇനി അങ്ങിനെയൊരു കഥ പറഞ്ഞാല്‍ ഇക്കാലത്ത്‌  ആരുമത് വിശ്വസിക്കാനും പോണില്ല. സാധാരണ ഗതിയില്‍ ഒരാളെ കാണാതെയായാല്‍ ഒരു ദിവസം കഴിയുമ്പോഴേക്കും നാടൊട്ടാകെ തെരഞ്ഞ് നിരാശരായ ബന്ധുക്കളും നാട്ടുകാരും കൂടുതല്‍ അന്വേഷണത്തിനു പോലീസ് സഹായം തേടിയിട്ടുണ്ടാകും. പോലീസിന്റെ അന്വേഷണം വഴിമുട്ടുമ്പോള്‍ പത്രമാധ്യമങ്ങളില്‍ ഫോട്ടോ വെച്ച് കാണ്മാനില്ലെന്ന വാര്‍ത്ത നല്‍കി അന്വേഷണം എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കും,  കാണാതായ വ്യക്തിയുടെ പൂര്‍ണ്ണ വിവരങ്ങള്‍ കണ്ട്രോള്‍ റൂം മുഖേന എല്ലാ പോലീസ് സ്റ്റേഷനുകളിലുമറിയിക്കും. ഇതൊന്നും നടക്കാത്ത ഒരു കഥ അല്ലെങ്കില്‍ കാലം, അതാണ്‌ പുന്നയൂരിലെ കോണ്ഗ്രസ് പാര്‍ട്ടി നേതാവും, സഹകരണ ബാങ്ക് ഡയറക്ടറും മികച്ച സംഘാടകനുമായിരുന്ന ഉസ്മാന് സംഭവിച്ചത്.

സംഭവം നടന്നത് 1988 ഒക്‌ടോബര്‍ 31ന്. ഇന്ദിരാ ഗാന്ധിയുടെ നാലാം രക്തസാക്ഷി ദിനമായിരുന്നു അന്ന്‍. വടക്കേക്കാട് പേലീസ് സ്റ്റേഷന്‍ പരിധിയിലെ തെക്കെ പുന്നയൂര്‍ പാറാത്ത് വീട്ടില്‍ തെക്കയില്‍ പരേതനായ മൊയ്തു ഹാജിയുടെ  മകന്‍ പി എം  ഉസ്മാന്‍, അന്ന് വയസ് 41, എടക്കരയില്‍ നിന്നും കുന്നംകുളം ബസ്സില്‍ കയറിപ്പോയ ഉസ്മാനെ പിന്നീടാരും കണ്ടില്ല. നാട്ടുകാരുടെ ഓര്‍മകളില്‍ നിന്നും മറവിയുടെ വണ്ടിയില്‍ ഉസ്മാന്‍റെ യാത്ര വേഗത്തിലായിരുന്നു.

പുന്നയൂരിലെ സജീവ പാര്‍ട്ടി പ്രവര്‍ത്തകന്‍, ജനകീയ പ്രശ്നങ്ങളില്‍ മുന്നില്‍ നിന്ന് പടനയിച്ച സമര നായകന്‍, നാട്ടുകാര്‍ അദ്ദേഹത്തെ വിളിച്ചു കോണ്ഗ്രസ് ഉസ്മാന്‍. നീതിയുടെ പക്ഷത്ത്‌ നിന്ന് അനീതിക്കെതിരെ അയാള്‍ കൈകളുയര്‍ത്തി. എതിര്‍ കക്ഷികളുടെ കായികവും സാമ്പത്തികവുമായ ശേഷിയും സ്വാധീനവും ഉസ്മാന്‍റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പരാജയപ്പെട്ടു. അന്യായം അതാരുടെ പക്ഷത്തയാലും അവര്‍ ഉസ്മാനെ ഭയന്നു. ഇന്നത്തെ പല കോണ്ഗ്രസ് നേതാക്കളും അന്നും രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഉസ്മാന്‍റെ ഏഴയലത്ത് പോലും അടുക്കാനുള്ള യോഗ്യത അവര്‍ക്കുണ്ടായിരുന്നില്ലെന്ന്‍ പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്നും ഇവര്‍ക്ക്‌ സ്വന്തം നാട്ടില്‍ സ്വപനം കാണാന്‍ കഴിയാത്ത ജനസമ്മതിയും സ്വാധീനവും അന്ന് ഉസ്മാന് സ്വന്തമായിരുന്നു.

വീട്ടിലെ കോഴിക്കുഞ്ഞിനെ കാണാതായാല്‍ കുറുക്കന്‍ കൊന്നതാണൊ കോക്കാലന്‍ തിന്നതാണോ എന്നറിയാന്‍ തൊടിയിലും തോട്ടിന്‍ കരയിലുമൊക്കെ ചെന്നന്വേഷിക്കും എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി നാട്ടില്‍ ഏറെ കാലം നിറഞ്ഞു നിന്ന ഒരു നേതാവിന്റെ പെട്ടെന്നുള്ള തിരോധാനം ഒരു ബഹളത്തിനും  ഇടയാക്കാതെ  മറവിക്ക് വിട്ടുകൊടുകയെന്നത്ത് വലിയ ക്രൂരതയാണ്. ദുരൂഹമായ ആ  അപ്രത്യക്ഷമാകലിന്  വകവരുത്തലിന്‍റെ ഉന്‍മൂലനത്തിന്‍റെ ഭീകരമായ ഒരുകഥ പറയാനുണ്ടെങ്കില്‍..  അതിനെ വിദഗ്ദ്ധമായി മറച്ചുവെക്കാനുള്ള ഉപചാപകരുടെ  കുബുദ്ധിയായെ ആ നിസംഗതയെ കാണാനാവൂ.. കാണാ മറയത്തേക്ക്  ബസ് കയറിപ്പോയ ആ നേതാവിന്റെ അഭാവത്തിനു ചിലരെങ്കിലും നേരത്തേ കൊതിച്ചിരുന്നുവെന്ന്  ഉസ്മാനോട് അടുപ്പമുള്ള നാട്ടുകാരും വീട്ടുകാരും കരുതുന്നുണ്ടെങ്കില്‍ പ്രത്യേകിച്ചും..

തുടരും.. ഭാഗം രണ്ട് - തിരോധാനത്തിനു പിന്നിലെ ദുരൂഹതകള്‍ - Saturday -

usman

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ കാണാതായ കോണ്ഗ്രസ് നേതാവ്‌ ഉസ്മാന്‍

© copyright 1999 chavakkadonline. All Rights Reserved