ചാവക്കാട്: ജൂൺ 21 ന്  യോഗദിനം ആചരിക്കുന്നതിന്റെ ഭാഗമായി യുവജന  കലാ-കായിക സാംസ്കാരിക വേദി ഇ എം എസ്  നഗറിന്റെ നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ മുൻ ചെയർമാൻ എം ആര്‍  രാധാകൃഷ്ണന്‍ ഉദ്ഘാടനം നിർവ്വഹിച്ചു. ബോധവൽക്കരണ ക്ലാസ്സ് യോഗ ടീച്ചർ ഷിനി അവതരിപ്പിച്ചു. യുവജന പ്രസിഡന്റ് ടി.എം ഷഫീക് അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ എ  മഹേന്ദ്രൻ, ഡി വൈ എഫ് ഐ നേതാവ് ടി.എം ഷഫീക്, കെ എച്ച് ഷാഹു, മേത്തി റസാക്ക്, ടി.എം നൂർദ്ധീൻ എന്നിവർ സംസാരിച്ചു. ടി.എം ഹനീഫ സ്വാഗതവും, സി.എം. നൗഷാദ് നന്ദിയും പറഞ്ഞു.