പുന്നയൂർക്കുളം: ഗ്രാമ പഞ്ചായത്തിൽ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജാഗ്രതോൽസവം പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ദ്വിദിന പരിശീലന ക്യാമ്പിൽ വിവിധ വാർഡുകളിൽ നിന്നായി എൺപതോളം പേർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് എ.ഡി. ധനീപ് ജാഗ്രതോൽസവം പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. ഭാസ്കരൻ അദ്ധ്യക്ഷനായി. കുടുംബശ്രീ ചെയർപേഴ്സൺ കോമളം ശശീദ്രൻ, സാക്ഷരതാ പ്രേരക്  പി.ഐ. ബിജോയ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അക്ബർ അലി, അസി.സെക്രട്ടറി സി.കെ. ബാലകൃഷ്ണൻ, ശോഭന സോമൻ  തുടങ്ങിയവർ സംസാരിച്ചു.