ചാവക്കാട് : കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്‍ നയിക്കുന്ന ജനമോചനയാത്രയ്ക്ക് ചാവക്കാട്ട് സ്വീകരണം നല്‍കി. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.  ഒ. അബ്ദുറഹ്മാന്‍കുട്ടി യോഗത്തില്‍ അധ്യക്ഷനായി. നാടിന്റെ ദേശീയതയെ മതവുമായി കൂട്ടിക്കുഴച്ച് രാജ്യത്തെ ഒരു മതാതിഷ്ഠിത രാജ്യമാക്കാനാണ് ബി.ജെ.പി.യും സംഘപരിവാറും ശ്രമിക്കുന്നതെന്ന് എം.എം. ഹസന്‍ പറഞ്ഞു. ഗുരുവായൂര്‍, മണലൂര്‍ നിയോജകമണ്ഡലങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ചാവക്കാട്ടെ സ്വീകരണത്തില്‍ പങ്കെടുത്തത്. ബെന്നി ബെഹനാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍. പ്രതാപന്‍, സി.എ. ഗോപപ്രതാപന്‍, കെ.വി. ഷാനവാസ്, എ.ടി. സ്റ്റീഫന്‍, പി. യതീന്ദ്രദാസ്, വി. വേണുഗോപാല്‍, കെ.ഡി. വീരമണി, വി.കെ. ഫസലുല്‍ അലി, എം.വി. ഹൈദരാലി, പി.കെ. രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.