ഗുരുവായൂര്‍ : ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യരക്ഷ സെമിനാറിന്റെ വിളംബര  ജാഥ നടത്തി. സെമിനാറിനെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ ബ്രോഷര്‍ നഗരസഭ സെക്രട്ടറി രഘുരാമന്‍  സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. ആര്‍.വി മജീദിന് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഡോ.പി.എ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ.സി.ബി വത്സലന്‍, ആലുക്കല്‍ രാധാകൃഷ്ണന്‍, കെ.കെ.ശ്രീനിവാസന്‍, കെ.യു കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഈ മാസം 24 മുതല്‍ 29 വരെ നഗരസഭ വായനശാല ഹാളിലാണ് സെമിനാര്‍.