കടപ്പുറം: ജമാഅത്തെ ഇസ്ലാമി കടപ്പുറം ഹൽഖ കുടുംബ സംഗമം സംഘടിപ്പിച്ചു.
ബി.വി.എം ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു. മനശാസ്ത്ര വിദഗ്ദൻ റസാൻ നിസാമി കൗൺസിലിങ് ക്ലാസ് നയിച്ചു. ബി.ടി ഷരീഫ ബീവി രചിച്ച ‘കനലുകൾ’ എന്ന കവിതാ സമാഹാരം റസാൻ നിസാമി ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയ പ്രസിഡൻറ് അറക്കൽ ഷംസുദ്ധീന് നൽകി പ്രകാശനം ചെയ്തു. മുൻ ഏരിയാ പ്രസഡൻറ് ഐ മുഹമ്മദലി, അഹമ്മദ് മുഈനുദ്ധീൻ, ബി.ടി ശിഹാബ് തങ്ങൾ, ബി.ടി ഷരീഫ ബീവി എന്നിവർ സംസാരിച്ചു. ശഹീദ ബീവി ഖിറാഅത്ത് നടത്തി. സാലിഹ് തങ്ങൾ സ്വാഗതവും സാജിത ബീവി നന്ദിയും പറഞ്ഞു.

ഫോട്ടോ: ജമാഅത്തെ ഇസ്ലാമി കടപ്പുറം ഹൽഖ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ ബി.ടി ഷരീഫ ബീവി രചിച്ച കവിതാ സമാഹാരം മനശാസ്ത്ര വിദഗ്ദൻ റസാൻ നിസാമി ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയ പ്രസിഡൻറ് അറക്കൽ ഷംസുദ്ധീന് നൽകി പ്രകാശനം ചെയ്യുന്നു.