ചാവക്കാട് : ചരിത്രം കുറിച്ച് ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനം. പൊതുജന പങ്കാളിത്തം കൊണ്ട് അച്ചടക്കം കൊണ്ടും പ്രഥമ ജില്ലാ സമ്മേളനം ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇത്രയും വലിയ സദസ്സിനെ ഉള്‍കൊള്ളാന്‍ വിപുലമായ സംവിധാനങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരുന്നത്. പതിനായിരങ്ങള്‍ പങ്കെടുത്ത സമ്മേളനം ചാവക്കാട് നഗര ഹൃദയത്തില്‍ നടന്നിട്ടും പൊതുജനങ്ങള്‍ക്കും  വാഹന ഗതാഗതത്തിനും യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്നത് സംഘാടന മികവിന്റെ മികച്ച ഉദാഹരണമാണ്.  വേദിയിലും സദസ്സിലും സ്ത്രീ സാന്നിധ്യം നിറഞ്ഞു നിന്നു. വാഹനങ്ങളുടെ പാര്‍ക്കിങ്ങിനു പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.