ചാവക്കാട് : ആസിഫ സംഭവത്തില്‍ രാജവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വിദ്യാര്‍ഥികള്‍ വിളക്ക് കൂടുകള്‍ തെളിയിച്ചു. മൂന്നു ദിവസങ്ങളിലായി മുണ്ടൂര്‍ മജിലിസ് പാര്‍ക്കില്‍  നടന്നുവന്ന വേനല്‍വസന്തം വിദ്യാര്‍ഥി സഹവാസ കേമ്പിലാണ് ആസിഫക്ക് നീതി ലഭ്യമാക്കുക എന്നെഴുതിയ അറുപതോളം കടലാസു റാന്തലുകള്‍ തെളിയിച്ചത്. നസീഹ, ഹുദ, മിസ്ബാഹ് അബ്ദുള്ള, ഹലീം  എന്നിവര്‍ നേതൃത്വം നല്‍കി. കവയത്രിയും സോഷ്യല്‍ മീഡിയ ആക്ടിവിസ്ടുമായ ഷെമി യൂസുഫ് ഉദ്ഘാടനം ചെയ്യ്തു.