തിരുവത്ര: ഏപ്രില്‍ 18 മുതല്‍ പുത്തന്‍കടപ്പുറത്ത് കെ അഹമ്മദ്‌ സ്മാരക സ്പോർട്ട്സ്‌ അക്കാദമിയുടെ നേതൃത്വത്തില്‍ അഖില കേരള ഫുട്ബോൾ ടൂർണ്ണമന്റ്‌ ആരംഭിക്കും. കെ അഹമ്മദ്‌ സ്മാരക സ്പോർട്ട്സ്‌ അക്കാദമി രൂപീകരണവും ഫുട്ബോൾ ടൂർണ്ണമന്റ്‌ സംഘാടക സമിതി രൂപീകരണവും സ: എം ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി കെ കെ മുബാറക്‌ (ചെയർമ്മാൻ), പി എ സെയ്തുമുഹമ്മദ്‌ (കണ്‍വീനര്‍), കെ എ ഷാഹു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.