ചേറ്റുവ: കടപ്പുറം ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 2019 സെപ്റ്റംബർ 7 മുതൽ 10 വരെ ഓണ സമൃദ്ധി കാർഷിക വിപണന മേള സംഘടിപ്പിക്കുന്നു. മാർക്കറ്റ് വിലയേക്കാൾ 10% കൂടുതൽ വില നൽകി കർഷകരിൽ നിന്നും സംഭരിക്കുന്ന ഉത്പന്നങ്ങൾ സബ്സിഡി നൽകി വിപണി വിലയേക്കാൾ 20 % വിലക്കുറവിൽ വില്പന നടത്തുന്നു. കടപ്പുറം ഗ്രാമപഞ്ചായത്ത് പരിസരത്താണ് വിപണന മേള സംഘടിപ്പിക്കുന്നത്.