കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് താറാവ് വളര്‍ത്തല്‍ പദ്ധതി പ്രകാരമുള്ള താറാവ് വിതരണം ഫെബ്രു. 19 ന് ഞായറാഴ്ച രാവിലെ 9 മുതല്‍ 11 വരെ കടപ്പുറം മൃഗാശുപത്രിയില്‍ വെച്ച് നടക്കുമെന്ന് മൃഗാശുപത്രി അധികൃതര്‍ അറിയിച്ചു. അപേക്ഷ നല്‍കിയവര്‍ എത്രയും വേഗം ഗുണഭോക്തൃവിഹിതമായ 410 രൂപയും റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ആശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്.