ചേറ്റുവ: കടപ്പുറം ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് ആരംഭിച്ച ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ ഉദ്ഘാടനം ചെയ്തു. ഇരുപത് ശതമാനം സബ്സിഡിയിൽ ജനങ്ങൾക്ക് വിൽപന നടത്തുന്നു. കേരള സംസ്ഥാന ഹോൾട്ടികോർപ്പുമായി സഹകരിച്ചാണ് ചന്ത ഒരുക്കിയിരിക്കുന്നത്. കടപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീബ രതീഷ് അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.എം.മനാഫ്, മെമ്പർമാരായ മൂക്കൻ കാഞ്ചന, എം.കെ.ഷൺമുഖൻ, നിത വിഷ്ണുപാൽ, റസിയ അമ്പലത്ത്, ഷാലിമ സുബൈർ, പി.എം. മുജീബ്, പി.എ.അഷ്ക്കറലി, റഫീഖ ടീച്ചർ, പി.വി.ഉമ്മർകുഞ്ഞി, ഷൈല മുഹമ്മദ്, ഷംസിയ തൗഫീഖ്, കൃഷി ഓഫീസർ വിവൻസി, കൃഷി അസിസ്റ്റന്റ് വത്സല, സി.ഡി.എസ്. ചെയർപേഴ്സൻ ഖൈറുന്നിസഅലി തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ : കടപ്പുറം കൃഷിഭവൻ നടത്തിയ ഓണച്ചന്ത പ്രസിഡന്റ് പി.കെ.ബഷീർ ആദ്യവില്പന നടത്തി ഉദ്ഘാടനം ചെയ്യുന്നു.