Header

കാഴ്ചകൾ ഭരിക്കുന്ന കാലത്ത് ഉൾക്കാഴ്ചകൾ നഷ്ടപ്പെടരുത് : വൈശാഖൻ

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: കാഴ്ചകൾ മേധാവിത്വം നേടി നാട് ഭരിക്കുന്ന കാലത്ത് ഉൾക്കാഴ്ചകൾ നഷ്ടപ്പെടുത്തരുതെന്ന് സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖൻ. സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നഗരസഭ സംഘടിപ്പിക്കുന്ന കലാഗ്രാമം പദ്ധതിയിലെ സാഹിത്യ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു നഗരസഭ  കേരളത്തിൽ ആദ്യമായാണ്  ഇത്തരത്തിൽ കലാഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.  വിഭാഗീയതയ്ക്കും ഭിന്നതയ്ക്കും ഉള്ള മരുന്നാണ് കല. വിമോചനത്തിലേക്ക് തിരിച്ചറിവിനെറ പാതയൊരുക്കലാണ്  ക്യാമ്പിന്റെ ലക്ഷ്യമെന്ന് വിദ്യാർത്ഥികളെ അദ്ദേഹം ഓർമ്മപ്പെടുത്തി. നഗരസഭാ ചെയർമാർ എൻ.കെ.അക്ബർ അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ എ.സി.ആനന്ദൻ, എ.എ മഹേന്ദ്രൻ, എം.ബി രാജലക്ഷ്മി, സഫൂറ ബക്കർ, കൗൺസിലർമാരായ നസീം അബു, ബുഷറ ലത്തീഫ്, പ്രിന്‍സിപ്പൽ പി.പി.മറിയക്കുട്ടി, ഹെഡ് മിസ്ട്രസ് ഒ.കെ.സതി, പി.ടി.എ.പ്രസിഡൻറ് പികെ. അബ്ദുള്‍കലാം എന്നിവർ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.