വടക്കേകാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വടക്കേക്കാട് കല്ലൂർ മഹല്ല് അഞ്ചര ലക്ഷം രൂപ നല്‍കി. നാട്ടിലും വിദേശത്തുമുള്ള മഹല്ല് അംഗങ്ങളിൽ നിന്ന് ശേഖരിച്ച 555555/ രൂപയുടെ ചെക്ക്  സ്പീക്കർ ശ്രീരാമകൃഷ്ണൻ ഏറ്റുവാങ്ങി. പ്രസിഡന്റ് എ.റ്റി. ഉസ്മാൻ ഹാജിയും കല്ലൂർ ജുമാ മസ്ജിദ് ഖത്തീബ് ഖലീലു റഹ്മാൻവാഫിയും ചേര്‍ന്നാണ് ചെക്ക് കൈമാറിയത്. മഹല്ല് ഭാരവാഹികളും പ്രവാസി കമ്മിറ്റി പ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു