ചാവക്കാട് :  സി ബി എസ് ഇ സ്കൂള്‍ സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ചാവക്കാട് രാജാ സ്കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ചാലക്കുടി സി കെ എം എന്‍ എസ് എസ് സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന മത്സരത്തില്‍ വിവിധ വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിലെ പ്രകടനനങ്ങള്‍ക്കാണ് അംഗീകാരം. നൈഹാന്‍ മുജീബ്, മുഹമ്മദ്‌ അഫാന്‍, ബാസില്‍ ബഷീര്‍, സല്‍ജ സമീര്‍, ഫിദ ഫാമിസ്, ആയിഷ ഇല്‍ഫ, മുഹമെദ് അഫ്താര്‍ എന്നീ വിദ്യാര്‍ഥികളാണ് കരാട്ടെ മത്സരത്തില്‍ പങ്കെടുത്തത്.