ചാവക്കാട് : മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ചാവക്കാട്ടെ പൊതുപരിപാടി വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. ഗുരുവായൂരിലെ ജനങ്ങളുടെ സ്വപ്നമായിരുന്ന കരുവന്നൂര്‍ കുടിവെള്ള പദ്ധതി ഫെബ്രുവരി 18ന് മുഖ്യമന്ത്രി ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും സംബന്ധിക്കും. സംഘാടക സമിതി രൂപീകരണയോഗത്തില്‍ കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ, ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, ഗുരുവായൂര്‍ വെെസ് ചെയര്‍മാന്‍ കെ പി വിനോദ്, ദേവസ്വം ഭരണസമിതി അംഗം പ്രശാന്ത്, വാട്ടര്‍ അതോറിട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സജി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ വി അബ്ദുള്‍ ഹമീദ്, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. എംഎല്‍എ ചെയര്‍മാനും വാട്ടര്‍ അതോറിട്ടി ഇഇ സജി ജനറല്‍ കണ്‍വീനറും ചാവക്കാട് ചെയര്‍മാന്‍ ട്രഷററുമായി സംഘാടക സമിതി രൂപീകരിച്ചു.