ചാവക്കാട് : അനധ്യാപകരുടെ മാതൃസംഘടനയായ കേരള എയ്ഡഡ് നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്റെ 55-ആം ജില്ലാ സമ്മേളനം 2019 ഫെബ്രുവരി 16 ശനിയാഴ്ച രാവിലെ 10 മണിക്ക് ചാവക്കാട് വ്യാപാരഭവനിൽ   ഗുരുവായൂർ എം.എൽ.എ. കെ.വി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് ദീർഘകാല സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന അനധ്യാപകർക്കു ഉപഹാര സമർപ്പണം ചാവക്കാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  എ.സി.ആനന്ദനും, എൻ ടി എസിന്റെ മക്കളിൽ നിന്നും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് എം വി വിജയലക്ഷ്മി മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് ദാനം മണലൂർ എം എൽ എ മുരളി പെരുനെല്ലിയും, വിവിധ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച വ്യക്തികളെ പി എസ് സഞ്ജയ്‌ സ്മാരക അവാർഡ് നൽകി   ഓട്ടോകാസ്റ്റ്  മുൻ ചെയർമാൻ സി എച്ച് റഷീദും ആദരിക്കുന്നു. ചാവക്കാട് എ ഇ ഒ പി ബി അനിൽ, ഡി ഇ ഒ ഓഫീസ്  സൂപ്രണ്ട് കെ വി ശ്രീദാസ്, എ ഇ ഒ ഓഫീസ്  സീനിയർ സൂപ്രണ്ട് ടി രാജഷീല എന്നിവർ അതിഥികളായുള്ള ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് തോമസ് മാത്യു മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന വിദ്യാഭ്യാസ സെമിനാർ ചാവക്കാട് ഡി ഇ ഒ ശശിധരൻ വെണ്ണാർവീട്ടിലും, കുടുംബസംഗമം ഉദ്ഘാടനം കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ.ഡേവിസ് ചിറമ്മലും നിർവഹിക്കും. മുൻ ജില്ലാ സെക്രട്ടറി പി.ഡി ജോസ് കെ എസ് ആർ ക്ലാസും തുടർന്ന് വിവിധ കലാപരിപാടികളും ഉണ്ടാകുമെന്നു   സംസ്ഥാന ജനറൽ സെക്രട്ടറി എൻ വി മധു, ജില്ലാ പ്രസിഡന്റ് പി രാജൻ, ജില്ലാ സെക്രട്ടറി എം ദീപുകുമാർ, ട്രെഷറർ എന്നിവർ അറിയിച്ചു.