ചാവക്കാട് : കേരള പ്രവാസി സംഘം ചാവക്കാട് മണത്തല യൂണിറ്റ് രൂപികരണ യോഗം മണത്തല കാനാംപുള്ളി ഫത്താഹിന്റെ വസതിയില്‍ വെച്ച് ചേര്‍ന്നു. യോഗത്തില്‍ വാര്‍ഡ് കൌണ്‍സിലര്‍ നസീം അബു അദ്ധ്യക്ഷയായി. ഏരിയ പ്രസിഡന്റ് ലാസര്‍ പേരകം ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റസാക്ക്, മുന്‍സിപ്പല്‍ പ്രസിഡന്റ്  ലിമ ജാഫര്‍, സെക്രട്ടറി രാജന്‍,  പ്രവാസി സംഘം ചാവക്കാട് മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് അബ്ദുള്‍ കലാം പി കെ തുടങ്ങിയവര്‍ സംസാരിച്ചു.  യൂണിറ്റ് ഭാരവാഹികള്‍ ഇബ്രാഹിം( പ്രസിഡന്റ് ), അബ്ദുള്‍ നാസര്‍ പി (സെക്ര’റി ), വിജയന്‍ എ എസ് (ട്രഷറര്‍ ) എന്നിവരെ തിരഞടെുത്തു.