Header

ഇടതു സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ രംഗത്തിറങ്ങും – സെക്യൂരിറ്റി തൊഴിലാളികൾ

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂർ: പാർലമെൻറ് തെരഞ്ഞെടുപ്പിൽ മുഴുവൻ ഇടതുപക്ഷ സ്ഥാനാർത്ഥികളേയും വിജയിപ്പിക്കുന്നതിന് സെക്യൂരിറ്റി ജീവനക്കാരും കുടുംബങ്ങളും രംഗത്തിറങ്ങാൻ കേരള സ്റ്റേറ്റ് സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിംങ്ങ് എംപ്ലോയിസ് ഫെഡറേഷൻ (സി ഐ ടി യു ) സംസ്ഥാന ജനറൽ കൗൺസിൽ ആഹ്വാനം ചെയ്തു. ഗുരുവായൂരിൽ നടന്ന യോഗം സി ഐ ടി യു ജില്ല വൈസ് പ്രസിഡന്റ് കെ വി അബ്ദുൾ ഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു. ഒരുദിവസത്തെ വേതനം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകാനും തീരുമാനിച്ചു. സംസ്ഥാന വർക്കിംങ്ങ് പ്രിസിഡന്റ് ബാബു എം പാലിശ്ശേരി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ എഫ് ഡേവിസ്, ട്രഷറർ ആർ വി ഇക്ബാൽ, അഡ്വ.മടവൂർ അനിൽ, ജി പി വൃന്ദ റാണി, നാരായൺ തെരുവത്ത്‌, കെ ടി ബാലകൃഷ്ണൻ, വി ഹരിദാസ്, ടി ശ്രീകുമാർ എന്നിവർ സംസാരിച്ചു. സി ഐ ടി യു ചാവക്കാട് ഏരിയ പ്രസിഡന്റ് ടി ടി ശിവദാസ് സ്വാഗതവും സംസ്ഥാന ട്രഷറർ ആർ വി ഇക്ബാൽ നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.