ചാവക്കാട്: പ്രദേശിക പത്രപ്രവർത്തകർക്ക് സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധി ഉടൻ നടപ്പിലാക്കണമെന്ന്
കെ ജെ യു ചാവക്കാട് മേഖലാ പ്രവർത്തകയോഗം സർക്കാരിനോട്
പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. ചാനൽ റിപ്പോർട്ടർ സുബൈറിനെ ഭീഷിണിപെടുത്തിയ സിനിമാ- സീരിയൽ നടനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവിശ്യപ്പെട്ടു. കാശ്മീരിൽ മരണമടഞ്ഞ ധീര ജവാൻമാർക്കും മരണമടഞ്ഞ മാധ്യമ പ്രവർത്തകർക്കും അനുശോചനം രേഖപ്പെടുത്തിയാണ് യോഗം തുടങ്ങിയത്‌. ചാവക്കാട് ഫോറം ഹാളിൽ ചേർന്ന യോഗം
കെ ജെ യു സംസ്ഥാന വൈസ് പ്രസിഡൻറ് ജോഫി ചൊവ്വന്നൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ എം.വി. ഷക്കീൽ യോഗത്തിൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ബിജോയ് പെരുമാട്ടിൽ, ജില്ലാ വൈസ് പ്രസിഡന്റ് കെ ഒ ജോസ്, റാഫി വലിയകത്ത് എന്നിവർ സംസാരിച്ചു.
ഫോട്ടോ : കെ ജെ യു ചാവക്കാട് മേഖലാ പ്രവർത്തകയോഗം സംസ്ഥാന വൈസ് പ്രസിഡൻറ് ജോഫി ചൊവ്വന്നൂർ ഉദ്ഘാടനം ചെയ്യുന്നു.