ചാവക്കാട്: പ്രശസ്ത സംവിധായകൻ തിരുവത്ര കെ.ആർ മോഹനൻ ഒന്നാം ചരമദിനത്തോടനുബന്ധിച്ച അനുസ്മരണം സമ്മേളനം സംഘടിപ്പിച്ചു. സംവിധായകൻ പി.ടി കുഞ്ഞിമുഹമ്മദ് ഉൽഘാടനം ചെയ്തു. സിനിമാനടൻ വി.കെ.ശ്രീരാമൻ,  നഗരസഭ ചെയർമാൻ എന്‍ കെ  അക്ബർ, എം കൃഷണ ദാസ്, കെ എ  മോഹൻദാസ്, കെ നവാസ്, വേണു എടക്കഴിയൂർ, എന്നിവർ സംസാരിച്ചു. സി കെ വേണു അധ്യക്ഷത വഹിച്ച ചടങ്ങിൽ എം ആര്‍  രാധാകൃഷ്ണൻ സ്വാഗതവും കെ എച്ച് സലാം നന്ദിയും പറഞ്ഞു.