Header

വടക്കേകാട് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

വടക്കേകാട് : വടക്കേകാട് ഗ്രാമ പഞ്ചായത്തിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കി. കോവിഡ് 19 സാമൂഹ്യവ്യാപന സാധ്യത ഇല്ലെന്ന് വിലയിരുത്തിയാണ് ദിവസങ്ങൾക്കു മുൻപ് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രങ്ങൾ നീക്കിയത്.
വടക്കേകാട് ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രി അടച്ചിടുകയും മറ്റു ജീവനക്കാർ ക്വറന്റയിനിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ജില്ലാ ഭരണകൂടം പഞ്ചായത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ എഴുപതോളം ആശുപത്രി ജീവനക്കാരിൽ രണ്ടു പേർക്ക് മാത്രമാണ് പിന്നീട് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ ആശുപത്രി പ്രവർത്തനം ആരംഭിച്ചിരുന്നു. ഇന്നലെ രാത്രിയോടെ പഞ്ചായത്തിലെ ലോക്ക് ഡൗൺ നിയന്ത്രങ്ങൾ നീക്കം ചെയ്ത് ഉത്തരവ് വന്നത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.