എടക്കഴിയൂര്‍ : എടക്കഴിയൂര്‍ അതിര്‍ത്തിയില്‍ ചരക്ക് ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ ആറര മണിയോടെ അതിര്‍ത്തി പെട്രോള്‍ പമ്പിനു സമീപമാണ് അപകടം.  ഡ്രൈവര്‍ ഉറക്കത്തില്‍പെട്ടതാണ് കാരണം. നിയന്ത്രണം വിട്ട ലോറി വൈദ്യുതി കാലില്‍ ഇടിച്ച് മീറ്ററുകളോളം പോസ്സ്റ്റും കമ്പികളും വലിച്ചു കൊണ്ടുപോയി. മേഖലയില്‍ വൈദ്യുതി ബന്ധം നിലച്ചു. കോഴിക്കോട് നിന്നും ചരക്കുമായി ഏറണാകുളത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ആര്‍ക്കും പരിക്കുകളില്ല. കെ എസ് ഇ ബി ജീവനക്കാരെത്തി ലോറിയില്‍ തൂങ്ങിക്കിടന്നിരുന്ന പോസ്റ്റും കമ്പികളും മാറ്റി. പുതിയ പോസ്റ്റ്‌ സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. വൈകുന്നേരത്തോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനാവുമെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു.